‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപ്പറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യനീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കത്തിന് കോർപ്പറേഷൻ തയ്യാറായത്.
നിലവിലുള്ള ഏജൻസികളെക്കൊണ്ട് മാത്രം മാലിന്യസംസ്കരണം നടത്താൻ സാധിക്കാത്ത...
സംസ്ഥാനത്തെ ആദ്യ സമ്പൂർണ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക്. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സൗജന്യ...
എല്ലാ റാങ്കിലും ഉൾപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ലഹരിമരുന്നിന് അടിമകളായ മക്കൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി കമ്മിഷണർ കെ സേതുരാമൻ. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളായവരാണ്. സത്യം പറഞ്ഞാൽ പല...
പതിനഞ്ചു വർഷത്തിന് ശേഷം ജൂത ആചാരപ്രകാരമുള്ള വിവാഹത്തിന് കൊച്ചി സാക്ഷ്യം വഹിച്ചു. ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ...
കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതി വട്ടക്കുന്ന് സ്വദേശിയായ ഡോയലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്.
ചികിത്സക്കെത്തിയ ഇയാൾ...
മാലിന്യം ശേഖരിക്കുന്നതിന് യൂസർ ഫീ നൽകാത്തവരിൽ നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. കൊച്ചിയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതിനുള്ള അധികാരം...