‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലാണ് അപകടമുണ്ടായത്.
ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ മരിച്ചു. യോഗീന്ദർ എന്ന നാവികനാണ് മരിച്ചത്. രണ്ടാമത്തേയാൾ പരിക്കേറ്റ് ചികിത്സയിലാണ്.
നാവികസേനയുടെ ചേതക് ഹെലികോപ്ടറാണ്...
തൃശൂർ: കളമശ്ശേരിയിൽ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കീഴടങ്ങി. തൃശൂരിലെ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയാണ്.
ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് രഹസ്യമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം....
കളമശ്ശേരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും...
വഴിതെറ്റി കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിക്കാനിടയായത് ഗൂഗിൾ മാപ്പിനുണ്ടായ പിശകു മൂലമല്ലെന്ന് വടക്കേക്കര പൊലീസ്.
ഞായർ പുലർച്ചെ 12.30നാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ...
എയർ ഇന്ത്യയുടെ കൊച്ചി- ദോഹ പ്രതിദിന സർവീസ് ഒക്ടോബർ 23 മുതൽ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് 1.30നു പുറപ്പെടുന്ന എഐ 953 വിമാനം 3.45നു ദോഹയിൽ എത്തുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരിച്ചുള്ള യാത്രാ...
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് പുഴയിൽ വീണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച രാത്രി...