‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സംസ്ഥാനത്തിന്റെ ടൂറിസം സ്വപ്നങ്ങളെ പുതിയ തലങ്ങളിലേയ്ക്ക് എത്തിക്കുന്ന ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ഇന്ന്. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ 10.30ന് പറന്നുയരുന്ന ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിൽ ലാന്റ് ചെയ്യും. അര മണിക്കൂറിന്...
കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു. കോലഞ്ചേരിക്ക് സമീപം പാങ്കോടാണ് കാർ കിണറ്റിലേക്ക് വീണത്. ഇന്നലെ രാത്രി 9.20ഓടെയാണ് 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാർ വീണത്. അപകടത്തിൽ കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക്...
കൊച്ചി ലഹരി പാര്‍ട്ടി കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്. ഇരുവരും മുഖ്യപ്രതിയായ ഓം പ്രകാശിനെ സന്ദർശിച്ചെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ലഹരി ഇടപാടിൻ്റെ...
കേരള പത്രപ്രവര്‍ത്തക യൂണിയന് 60 -ാമത് സംസ്ഥാന സമ്മേളനം 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കും. സംസ്ഥാന പ്രസിഡൻ്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്.കിരണ്‍ബാബുവും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം...
കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരോടെ വിട നൽകി കേരളം. മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾക്ക് സർക്കാരിൻ്റെ ഗാർഡ് ഓഫ് ഓണർ സമർപ്പിച്ചു. മുഖ്യമന്ത്രി...
കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. അല്പസമയം വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ...