‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായതായിരുന്നു സൗദി ഭരണാധികാരി.
ഒക്ടോബർ 6നാണ് സൽമാൻ രാജാവ് ചികിത്സ തേടിയത്. റോയൽ...
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ സ്റ്റേഡിയം നിർമ്മിക്കും. 92,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കിംഗ് സൽമാൻ സ്റ്റേഡിയമാണ് തലസ്ഥാന നഗരമായ റിയാദിൽ നിർമ്മിക്കുക. 2029-ഓടെ പദ്ധതി പൂർത്തിയാകും. റോയൽ കമ്മീഷനും കായിക...
സൗദി ഭരണാധികാരി സൽമാൻ രാജാവിന് ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ വൈദ്യപരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്.
പനി, സന്ധി വേദന എന്നിവ അനുഭവപ്പെട്ടതിനെ...
സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്മാന് രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട്...
മഴയ്ക്ക് വേണ്ടി നിസ്കരിക്കാൻ ആഹ്വാനം ചെയ്ത് സൗദി ഭരണാധികാരി സൽമാൻ രാജാവ്. നാളെ (വ്യാഴാഴ്ച) രാജ്യത്തെ എല്ലാ മേഖലകളിലും മഴയ്ക്കുവേണ്ടി നിസ്കാരം നിർവഹിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
പ്രവാചകചര്യയുടെ ഭാഗമാണ് മഴയ്ക്ക് വേണ്ടിയുള്ള...