‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കേരളീയം 2023 വലിയ വിജയമായി തീർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണം ധൂർത്തടിക്കുകയാണെന്ന് പറഞ്ഞവർ കേരളത്തിന്റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തിയതും കൗതുകമുള്ള കാഴ്ചയായിരുന്നു. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്നും അദ്ദേഹം പറഞ്ഞു. വരും...
67–ാമത് കേരളപ്പിറവി ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഒരുക്കിയ 'കേരളീയം - 2023' സാംസ്കാരികോത്സവത്തിന് ഗിന്നസ് നേട്ടം. 67 വ്യത്യസ്ത ഭാഷകളിലായി 67 പേർ ഓൺലൈൻ വിഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ്...
ചാന്ദ്രയാന്‍ 2 ദൗത്യത്തിന് കേരളം നല്കിയ സംഭാവനകള്‍ എടുത്ത് കാട്ടി കേരളീയത്തില്‍ വ്യവസായ വകുപ്പ് അവതരിപ്പിച്ച പ്രദര്‍ശനം. ചാന്ദ്രയാന്‍ 2 വിന് വിവിധ തരത്തില്‍ സംഭാവനകള്‍ നല്കിയ 13 സ്ഥാപനങ്ങളുടെ സ്റ്റാളുകള്ക്കൊപ്പമായിരുന്നു പ്രദർശനം....
ആർക്ക് വേണമെങ്കിലും ആരെ വേണമെങ്കിലും ബോംബ് വച്ച് കൊല്ലാൻ കഴിയുന്ന തരത്തിൽ കേരളത്തിലെ ക്രമസമാധാനപാലനം തകർന്നിരിക്കുന്നു എന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരവാദികളെ പിന്തുണയ്ക്കാൻ കേരളത്തിൽ ഇടതു – വലതു മുന്നണികൾ തമ്മിൽ...
കേരളീയം 2023 ന്റെ ഭാഗമായി കേരളത്തിന്റെ കരുത്തും സൗന്ദര്യവും ലോകമൊട്ടാകെയുള്ള യുവാക്കളിൽ എത്തിക്കുന്നതിന് മൊബൈൽ ഗെയിം പുറത്തിറക്കി സർക്കാർ. കെ. റൺ (കേരള എവലൂഷൻ റൺ) എന്നു പേരിട്ടിരിക്കുന്ന മൊബൈൽ ഗെയിം ആരോഗ്യ...
കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന കേരളീയം 2023 ന്റെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് നടിയും എഴുത്തുകരിയുമായ ജോളി ചിറയത്ത്. ഉദ്ഘാടന വേദിയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞതിനെതിരെയാണ് ജോളി വിമര്‍ശനവുമായി രംഗത്ത് എത്തിയത്....