‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Kerala

spot_imgspot_img

മേപ്പാടി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ

കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് അനുശോചനം രേഖപ്പെടുത്തിയത്. വേദനാജനകമായ നഷ്ടത്തിൽ ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ബന്ധുക്കളോടും വിദേശകാര്യ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനവും സഹതാപവും...

ബജറ്റിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവില ഇടിഞ്ഞു; ഇന്ന് കുറ‍ഞ്ഞത് പവന് 2,000 രൂപ

കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വർണ വിലയിൽ വൻ ഇടിവ്. പവന് 2,000 (ഗ്രാമിന് 250) രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 6,495...

കേരളത്തിൽ അതിശക്തമായ മഴ; വയനാട് റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അതിശക്തമായ മഴ ഇന്നും തുടരുകയാണ്. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ വരും മണിക്കൂറുകളിൽ തീവ്രമായ മഴ തുടരും. 24 മണിക്കൂറിൽ ഇവിടെ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ...

‘ഫോഴ്‌സാ കൊച്ചി എഫ്.സി’; സൂപ്പര്‍ ലീഗ് കേരളയിൽ പൃഥ്വിരാജിന്റെ ഫുട്‌ബോള്‍ ടീമിന്റെ പേര് പ്രഖ്യാപിച്ചു

കേരളത്തിലെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ (എസ്‌എൽകെ) കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ചു. 'ഫോഴ്‌സാ കൊച്ചി എഫ്.സി' എന്നാണ് ടീമിന് നൽകിയിരിക്കുന്ന പേര്. ടീം ഉടമയും നടനുമായ പൃഥ്വിരാജാണ് സാമൂഹ്യ...

വിഴിഞ്ഞത്ത് ചരിത്രമുഹൂര്‍ത്തം; ആദ്യ ചരക്കുകപ്പലിന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

കേരളത്തിൻ്റെ വികസന സ്വ‌പ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് തീരത്തെത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസിന്റെ സാൻ ഫെർണാൺഡോയെന്ന കപ്പലിനെ സ്വീകരിച്ചത്. കണ്ടെയ്‌നറുകളുമായാണ് കപ്പലെത്തിയത്. നാളെ...

ഇനി മത്തി തൊട്ടാൽ കൈ പൊള്ളും; വില നാനൂറിനടുത്തേയ്ക്ക്

ഇനി മീൻ കൂട്ടി ചോറ് കഴിക്കണമെന്നാണ് നിങ്ങളുടെ ആ​ഗ്രഹമെങ്കിൽ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുകയാണ്. ട്രോളിങ് നിരോധനം ആരംഭിച്ചപ്പോൾ മത്തി ഉൾപ്പെടെയുള്ള പല മത്സ്യങ്ങളുടെയും വില ക്രമാതീതമായി...