‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Kerala

spot_imgspot_img

കേരളത്തിൽ പന്തുതട്ടാൻ മെസിപ്പട എത്തും; പ്രഖ്യാപനവുമായി കായിക വകുപ്പ് മന്ത്രി

അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ പന്തുതട്ടാനെത്തുമെന്ന് പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദു‌റഹ്‌മാൻ. കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ലഭിച്ചതായും ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള...

വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം; അവസാന മണിക്കൂറുകളിൽ വാശിയേറിയ പ്രചാരണവുമായി മുന്നണികൾ

ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വയനാട്ടിലും ചേലക്കരയിലും വാശിയേറിയ പ്രചാരണം നടക്കുകയാണ്. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോൾ മുന്നണികൾ ആവേശത്തിലാണ്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി, വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ്...

ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സുമായി കേരളം

സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പിലാക്കി സർക്കാർ. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാമെന്നും സ്വന്തമായി പിവിസി കാര്‍ഡിൽ പ്രിൻ്റ് ചെയ്ത് സൂക്ഷിക്കാമെന്നും സർക്കാർ ഉത്തരവ്. വാഹന പരിശോധനാ സമയത്ത്...

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; നവംബർ 13ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുകയാണ്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നവംബർ 13നാണ് കേരളത്തിൽ വോട്ടെടുപ്പ്...

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ കൊച്ചിയില്‍

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനം 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കും. സംസ്ഥാന പ്രസിഡൻ്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബുവും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം...

കേരളത്തിൻ്റെ വിമാന കമ്പനി; എയർ കേരളയ്ക്ക് പിന്നാലെ അൽഹിന്ദ് എയറിനും അനുമതി

എയർ കേരളയ്ക്ക് പിന്നാലെ കേരളത്തിൽനിന്നുളള മറ്റൊരു കമ്പനിക്ക് വിമാനസർവീസ് ആരംഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി. പ്രമുഖ യാത്രാ സേവന കമ്പനിയായ അല്‍ഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അല്‍ഹിന്ദ് എയറിനാണ് എൻഓസി ലഭ്യമായത്.ഇതിൻ്റെ ഭാഗമായി...