‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപ്പെടുത്തിയത് പിന്നിൽ ഹണി ട്രാപ്പിനുളള ശ്രമമല്ലെന്ന് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും കൃത്യം നടക്കുമ്പോള്‍ ഫർഹാന മുറിയിലുണ്ടായിരുന്നു എന്ന് മാത്രമേയുള്ളൂ എന്നും ഫര്‍ഹാന പറഞ്ഞു....
കൊല്ലത്ത് യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. ഉത്തരവാദിത്തമുള്ള സ്ഥാനം കൈകാര്യം ചെയ്യുന്നവരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന രണ്ടു സംഭവങ്ങൾ എന്ന് മംമ്ത പറഞ്ഞു....
കൊല്ലത്ത് വനിതാ ഡോക്റെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിലപാട് മാറ്റി പൊലീസ്. പ്രതിയായ സന്ദീപ് ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിനെയാണ് എന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ സന്ദീപിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പൊലീസിനുമാണ്...
മലപ്പുറത്തെ താനൂരിലുണ്ടായ ബോട്ടപകടത്തിൽ അറ്റ്ലാന്റിക് ബോട്ടിലെ സ്രാങ്ക് പോലീസ് പിടിയിലായി. താനൂരിൽ ഒളിവിലിരിക്കെയാണ് സ്രാങ്ക് ദിനേശൻ പിടിയിലായത്. അപകടം നടന്ന ഉടൻ തന്നെ ഇയാൾ നീന്തി രക്ഷപെടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ദിനേശനെ...
പൊലീസ് ആസ്ഥാനത്തെ 'റോബോട്ട് പൊലീസിനെ' ഒഴിവാക്കി. കെപി- ബോട്ട് എന്ന പേരിലുള്ള റോബോട്ടിനെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചുവെന്ന് സർക്കാർ രേഖാമൂലം അറിയിച്ചു. തിരുവനന്തപുരം സൈബർ ഡോമിലാണ് റോബോട്ടിപ്പോൾ. പൊലീസ് ആസ്ഥാനത്ത് പരാതിയുമായി...
അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർക്ക് പോൽ-ആപ്പിൽ വിവരം നൽകാമെന്ന് കേരള പൊലീസ്. വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ പോലീസിൻറെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പിൽ ഏർപ്പെടുത്തിയ സൗകര്യം ഇതുവരെ 6894...