‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആശുപത്രി അറ്റന്റർമാർ യുവതികളുടെ മൃതദേഹത്തിൽ ശവഭോഗം നടത്തുന്നുണ്ടെന്നും ഇത് തടയാൻ സുരക്ഷ വർധിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനായി മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്നാണ് കോടതിയുടെ നിർദേശം. സർക്കാർ, സ്വകാര്യ ആശുപത്രി...
കർണാടകയിൽ മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി. പൊതുഭരണവും ധനകാര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. ജലസേചനവും ബംഗളൂരു നഗരവികസനവുമാണ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നൽകിയത്. ആഭ്യന്തരവകുപ്പ് ജി. പരമേശ്വരയ്യ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുൾപ്പെടെ 34...
കർണാടക സ്പീക്കർ തിരഞ്ഞെടുപ്പിൽ മലയാളിയായ യുടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
നേരത്തെ ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീൽ...
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാനുറച്ച് കോൺഗ്രസ് ഹൈക്കമാൻ്. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം എത്തുന്നത്. രണ്ട് ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആദ്യ...
ഒറ്റയ്ക്ക് വരാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടുവെന്നും അതിനാൽ ഡൽഹിക്ക് ഒറ്റയ്ക്കു പോകുന്നുവെന്നും കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. പാർട്ടി ഏൽപിച്ച ജോലി താൻ കൃത്യമായി ചെയ്തെന്നും പാർട്ടി അമ്മയെ പോലെയാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. ...