‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിനത്തിലേക്ക് കടന്നു. ഇന്ന് രാവിലെയോടെ ഗംഗാവാലി പുഴ കേന്ദ്രീകരിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. പുഴയിൽ നിന്ന് സിഗ്നൽ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ...
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ നടക്കുന്നതിനിടെ മലയാളി രക്ഷാപ്രവർത്തകരോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ട് കർണാടക പൊലീസ്. മലയാളികളോട് പൊലീസ് മോശമായി പെരുമാറിയെന്നും ആരോപണം ഉയരുന്നുണ്ട്.
രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ ഉൾപ്പെടെയുള്ളവരെ...
ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനേത്തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. കര-നാവിക സേനയുടെ നേതൃത്വത്തിൽ അർജുനായി കരയിലും പുഴയിലും തിരച്ചിൽ ആരംഭിച്ചു. സൈന്യത്തിന്റെ ശക്തി കൂടിയ റഡാർ ഉപയോഗിച്ചാണ്...
ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനേത്തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. രക്ഷാദൗത്യത്തിന് ഇന്ന് സൈന്യം ദുരന്തസ്ഥലത്തെത്തും. 11 മണിയോടെ സൈന്യത്തിൻ്റെ 60 അംഗ സംഘമാണ് ബെലഗാവിയിൽ നിന്ന് ദുരന്തസ്ഥലത്തേയ്ക്ക്...
കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ലോറിയടക്കം കാണാതായ മലയാളി യുവാവ് അർജുനായുളള കാത്തിരിപ്പ് തുടരുന്നു. അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുന്നു.
നാലു ദിവസം പിന്നിട്ടിട്ടും മണ്ണിനടിയിൽപെട്ടുവെന്ന് കരുതുന്ന ലോറി പോലും കണ്ടെത്താനായിട്ടില്ല....
കർണാടക അങ്കോളയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കാണാതായിട്ട് 4 ദിവസം. അപകടം നടന്നതിന് ശേഷം ലോറിയുടെ ജിപിഎസ് സംവിധാനം പരിശോധിച്ചപ്പോൾ മണ്ണിനടിയിലാണ് ലൊക്കേഷൻ കാണിക്കുന്നത്. ലോറിയിൽ തടി കയറ്റി...