‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ലോറിയും മൃതദേഹവും ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ എല്ലാവർക്കും നന്ദിയറിയിച്ച് അർജുന്റെ സഹോദരി അഞ്ജു. അർജുന് എന്ത് സംഭവിച്ചു എന്ന ഒരൊറ്റ...
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനിടെ ഗംഗാവലി പുഴയിൽ നിന്ന് ഒരു ലോറിയുടെ എൻജിൻ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എൻജിൻ അല്ലെന്ന് ലോറി...
കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. 19-മത്തെ ഷട്ടറിൻ്റെ ചങ്ങലയാണ് ഇന്നലെ രാത്രിയോടെ പൊട്ടിയത്. തുടർന്ന് ഡാം തകരുന്നത് ഒഴിവാക്കാൻ ആകെയുള്ള 35 ഗേറ്റുകളും തുറന്നു. ഇതോടെ ഡാമിൽ നിന്ന്...
ഷിരൂരിൽ മണ്ണിടിച്ചിലിനേത്തുടർന്ന് മലയാളി ഡ്രൈവർ അർജുനെ കാണാതായ സ്ഥലത്ത് നിന്ന് 55 കി.മീ അകലെ കടലിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹോന്നവാര കടൽ തീരത്തിനോടടുത്ത് വെച്ച് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം...
ഗംഗാവലി പുഴയിൽ അർജുന്റെ ട്രക്ക് കണ്ടെത്തിയ സാഹചര്യത്തിൽ ട്രക്ക് പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മഴയും പുഴയിലെ ജലനിരപ്പും വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിച്ചില്ല.
പുഴയിൽ ഒരു ട്രക്ക്...
ഉത്തരകന്നഡയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കാണാതായിട്ട് ഇന്ന് ഒൻപതാം നാൾ. അർജുന്റെ ലോറി പുഴയിലെ മൺകൂനയിലുണ്ടെന്ന നിഗമനത്തേത്തുടർന്ന് ഇന്ന് ആധുനിക സംവിധാനങ്ങളോടെ പുഴയിലാണ് തിരച്ചിൽ നടത്തുന്നത്. ഇന്നെങ്കിലും അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ...