‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മക്കയിലെ കഅ്ബാലയം കഴുകൽ ചടങ്ങുകള്‍ പൂർത്തിയായി. മക്ക ഡപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷ്ൽ
രാജകുമാരന്റെ നേതൃത്വത്തിലാണ് കഅ്ബാലയം കഴുകിയത്. ഇന്ന് രാവിലെ സുബ്ഹി നമസ്കാരത്തിന് ശേഷമാണ് കഅ്ബ കഴുകൽ ചടങ്ങുകൾ...
കറുത്ത പട്ടിൽ സ്വർണനൂലിൽ ആലേഖനം ചെയ്ത കിസ്വ പുതച്ചു നിൽക്കുന്ന കഅ്ബയുടെ ദൃശ്യം ഏതൊരു വിശ്വാസിയുടെ മനസിലും മായാതെ തങ്ങിനിൽക്കുന്ന കാഴ്ചയാണ്. ഇസ്ലാമിക പുതുവർഷത്തിൻ്റെ ആദ്യ ദിവസമായ ഇന്ന് മക്കയിലെ കഅ്ബയിൽ പുതിയ...
മക്കയിലെ കഅ്ബയുടെ കിസ്വ മാറ്റൽ കർമം ഞായറാഴ്ച നടക്കും. മുഹറം ഒന്ന് ഹിജ്റ കലണ്ടർ പ്രകാരമുള്ള പുതുവർഷ പുലരിയിലാണ് കഅ്ബയുടെ മൂടുപടം മാറ്റുന്നത്. 900 കിലോഗ്രാം അസംസ്കൃത പട്ടുകൊണ്ട് നിർമ്മിച്ച കിസ്വയാണ് കഅ്ബാലയത്തെ...
കഅ്ബയുടെ പുതിയ താക്കോൽ സൂക്ഷിപ്പുകാരനായി ഷെയ്ഖ് അബ്ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബിയെ തിരഞ്ഞെടുത്തു. താക്കോൽ സൂക്ഷിപ്പുകാരനായിരുന്ന അൽ ഷൈബി കുടുംബത്തിലെ മുതിർന്ന അംഗം ഷെയ്ഖ് സ്വാലിഹ് അൽ ഷൈബി...
കഅബയുടെ മുഖ്യ താക്കോൽ ഉടമയും സൂക്ഷിപ്പുകാരനുമായ ഷെയ്ഖ് സ്വാലിഹ് അൽ-ഷൈബി ജൂൺ 22 ശനിയാഴ്ച അന്തരിച്ചു. കബറടക്കം മക്കയിലെ അൽ മുഅല്ല സെമിത്തേരിയിൽ നടക്കും. പാരമ്പര്യം അനുസരിച്ച് 2013ലാണ് അദ്ദേഹം കഅബയുടെ സൂക്ഷിപ്പുകാരനായി...
മക്കയിലെ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്വ കൈമാറി. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായ സൗദ് ബിൻ മിശ്അൽ രാജകുമാരൻ...