‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Justin Bieber

spot_imgspot_img

83 കോടി രൂപയുടെ പാട്ടുപാടി ജസ്റ്റിൻ ബീബർ ; ആഡംബര വിവാഹം ജൂലൈ 12ന്

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റേയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുളള ആഘോഷപരിപാടികളിൽ പോപ് താരം ജസ്റ്റിൻ ബീബർ സംഗീത പരിപാടി അവതരിപ്പിച്ച് മടങ്ങിയതായി റിപ്പോർട്ട്. 10 ദശലക്ഷം...

ജസ്റ്റിൻ ബീബർ മുംബൈയിൽ; അനന്ത് അംബാനി – രാധികാ മർച്ചൻ്റ് വിവാഹത്തിൽ പങ്കെടുക്കും

അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തിൻ്റെ സംഗീത ചടങ്ങിൽ പങ്കെടുക്കാൻ ആഗോള താരം ജസ്റ്റിൻ ബീബർ മുംബൈയിലെത്തിയെന്ന് സൂചന. കനത്ത സുരക്ഷയ്‌ക്കിടയിൽ ഗായകൻ്റെ കാർ കാണാൻ കഴിയുന്ന ഒരു വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ജൂലൈ...

സംഗീത ലോകത്തോട് വിട പറയാനൊരുങ്ങി പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ

കനേഡിയന്‍ യുവ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിരമിക്കാനൊരുങ്ങുന്നു. ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിക്കഴിഞ്ഞു. 2021ല്‍ പുറത്തിറങ്ങിയ ജസ്റ്റിസാണ് ജസ്റ്റിൻ ബീബറിൻ്റെ അവസാന...

കണ്ണ് ചിമ്മാനോ ചിരിക്കാനോ കഴിയുന്നില്ലെന്ന് ജസ്റ്റിൻ ബീബർ

റാംസെ ഹണ്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥ തനിക്കുണ്ടെന്ന് വെളിപ്പെടുത്തി പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍. തന്റെ ആരോഗ്യസ്ഥിതി ആരാധകരോട് വെളിപ്പെടുത്തുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് ബീബർ വെളിപ്പെടുത്തിയത്. ഈ സിന്‍ഡ്രോം തന്റെ മുഖത്ത്...