‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മികച്ച ശമ്പളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഉന്നത പഠനത്തിന് വരും കാലങ്ങളിൽ ജോലി സാധ്യത കൂടിയ കോഴ്സുകളാണ് ഇന്ന് മിക്ക വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത്. എന്നാൽ മികച്ച ശമ്പളവും ജോലിയും ലഭിക്കാൻ ഏത്...
നാല് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ യുഎഇ പൗരന്മാർക്കായി 13,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അഡ്നോക്കും നാഫിസും തമ്മിൽ സഹകരണ കരാർ. കരാറിൻ്റെ ഭാഗമായി ഈ വർഷം അൽ ദഫ്‌റ മേഖലയിൽ പൌരൻമാർക്ക് ജോലിയും...
യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് ഈ വർഷം നൂറുകണക്കിന് പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നതായി അറിയിപ്പ്. ജൂൺ 29 മുതൽ ജൂലൈ 13 വരെ വിവിധ നഗരങ്ങളിൽ അന്താരാഷ്ട്ര റിക്രൂട്ട്‌മെൻ്റ് നടത്തും....
യുഎഇയിൽ താമസിക്കുകയും ഒരു ജോലി നേടുകയും ചെയ്യുക എന്നത് പലരുടെയും സ്വപ്നമാണ്. ആകർഷകമായ ശമ്പളവും ജീവിത നിലവാരവും തന്നെയാണ് അതിന് പ്രധാന കാരണം. യുഎഇയിലെ തൊഴിൽ മേഖലകൾ വളരെ വേഗത്തിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. ...
ഉയർന്ന ശമ്പളത്തോടൊപ്പം മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യുന്ന രാജ്യമായ യുഎഇയിൽ ഒരു ജോലി നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി വളരെ എളുപ്പത്തിൽ അപേക്ഷിക്കാം. സ്വകാര്യ മേഖലയിൽ മാത്രമല്ല സർക്കാർ വകുപ്പുകളിലും മറ്റ്...
2023ൻ്റ ആദ്യ പാദത്തിൽ യുഎഇയുടെ തൊഴിൽ വിപണി ഗണ്യമായ വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ചില മേഖലകളിൽ ലഭ്യമായ തസ്തികകളിൽ 20 ശതമാനം വർധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഹെഡ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ അവസരങ്ങൾ...