‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: job

spot_imgspot_img

ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സൗദിയിൽ 174 ജോലികൾക്കായി പരീക്ഷ നിർബന്ധമാക്കി

സൗദി അറേബ്യയിലേയ്ക്ക് ജോലിക്കായി പോകുന്നവരുടെ ശ്രദ്ധയ്ക്ക്. സൗദിയിൽ കൂടുതൽ തൊഴിലുകളിൽ കൂടി പരീക്ഷ നിർബന്ധമാക്കിയിരിക്കുകയാണ് അധികൃതർ. 174 തൊഴിലുകളിലേയ്ക്ക് പ്രവേശിക്കുന്നതിനാണ് ഇപ്പോൾ പരീക്ഷ നിർബന്ധമാക്കിയത്. അഗ്രികൾച്ചറൽ എക്യുപ്മെൻ്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക്ക് സ്‌മിത്ത്,...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100 ഒഴിവുകളിലേയ്ക്ക് സൗജന്യ നിയമനമാണ് നടത്തുന്നത്. നഴ്സിങ് ബിരുദവും ഐസിയു,...

യുഎഇയിലേക്ക് ഒഡെപെക് വഴി റിക്രൂട്ടിംഗ്; എസി, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലെ എച്ച്.വി.എ.സി ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് എ.സി ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് കേരളത്തിൽ...

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെയും തുടർന്ന് നടന്ന വാഹനാപകടത്തിൽ ഭാവിവരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് കൈത്താങ്ങാകാൻ കേരള സർക്കാർ. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ വെച്ചാണ് മുഖ്യമന്ത്രി...

യുഎഇയിലെ പൊതുമാപ്പ്; രണ്ടാഴ്ചയ്ക്കിടെ വിവിധ തസ്തികകളിൽ ജോലിക്ക് നിയമിച്ചത് 58 പേരെ

യുഎഇയിൽ അനധികൃതമായി താമസിക്കുന്ന വിസ ലംഘകർക്ക് നിയമപരമായി രാജ്യത്ത് തുടരാനോ വിലക്കുകളോ പിഴകളോ ഇല്ലാതെ രാജ്യം വിടാനോ സാധിക്കുന്ന പൊതുമാപ്പ് ആരംഭിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഈ അവസരം ഉപയോ​ഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ...

യുഎഇ പൗരന്മാർക്ക് ദുബായ് പൊലീസിൽ ചേരാൻ അവസരം

ദുബായ് പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന യുഎഇ പൌരൻമാർക്ക് അവസരം. ദുബായ് പൊലീസിൻ്റെ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷനിൽ ഒരു തസ്തികയിലേക്ക് സർവകലാശാലയോ ഹൈസ്‌കൂൾ ബിരുദമോ ഉള്ള യുഎഇ പുരുഷ പൗരന്മാർക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം...