‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജ രാജ്യാന്തര പുസ്തക മേളയിൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാർജയിലെ ജയിലധികൃതർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എല്ലാവർക്കും വായന ഒരുക്കുകയാണ് രുക്കുകയാണ് ലക്ഷ്യമെന്ന് ജയിൽ അധികൃതർ പറഞ്ഞു.
മലയാള...
സൗദി അറേബ്യയിൽ തടവിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൽ റഹീമിന് വൈകാതെ മോചനം ലഭിക്കുമെന്ന് സൂചന. അടുത്ത കോടതി സിറ്റിംഗിൽ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിൻ്റെ അഭിഭാഷകൻ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന്...
റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി കോടതി. റഹീമിന് മാപ്പ് നൽകാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിൻ്റെ കുടുംബം കോടതിയെ അറിയിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന്...
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സർക്കാർ അനുമതി. പ്രാരംഭ ചർച്ചകൾ നടത്തുന്നതിനായി 40,000 ഡോളർ ഇന്ത്യൻ എംബസി വഴി കൈമാറാനാണ് അനുമതി നൽകിയത്. എംബസിയുടെ...
ജയിൽ വാസം കഴിഞ്ഞിറങ്ങുന്നവർ ക്രിമിനലുകളാണെന്ന ധാരണയാണ് പൊതുവെയുള്ളത്. എന്നാൽ അത് തെറ്റാണെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് കണ്ണൂർ സ്വദേശിയായ സിദ്ദിഖ്. 500ലധികം കവർച്ച കേസുകൾ, അതിൽ 219 കേസുകളിൽ ശിക്ഷ, 34 വർഷം വിവിധ...
വികാരനിർഭരമായ മുഹൂർത്തങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളം സാക്ഷ്യം വഹിച്ചത്. നീണ്ട 18 വർഷം ദുബായിലെ ജയിലഴിക്കുള്ളിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ അഞ്ച് ഇന്ത്യക്കാരാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ ഇവരെ...