‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോകം ഭീതിയോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രയേൽ - ഗാസ യുദ്ധം. യുദ്ധവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വാർത്തയാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നത്. യുദ്ധം ആരംഭിച്ചത് മുതൽ 21,000 കുട്ടികളെയാണ് ഗാസയിൽ കാണാതായിരിക്കുന്നത്. സന്നദ്ധ സംഘടനയായ...
ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ട്. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടർന്ന് നെതന്യാഹു ബൈഡനെ ഫോണിൽ വിളിക്കുകയും ഇതിനിടയിൽ ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന്...
ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ പാലസ്തീനുകാർക്ക് കൃത്രിമ കൈകാലുകളും സ്ട്രെച്ചറുകളും വീൽ ചെയറുകളും മറ്റും നൽകുന്നതിന് വേണ്ടി ഗാസയിലെ ഫീൽഡ് ഹോസ്പിറ്റലിൽ യുഎഇ ഒരു കൃത്രിമ അവയവ കേന്ദ്രം ആരംഭിച്ചു. പ്രസിഡന്റ് മുഹമ്മദ് ബിൻ...
ലക്ഷദ്വീപ് കാണാൻ ലോകത്തോട് ആഹ്വാനം ചെയ്ത് ഇസ്രായേൽ. ലക്ഷദ്വീപിൽ ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി ആക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ രംഗത്ത് വന്നത്....
ആര് പിന്തുണച്ചാലും ഇല്ലെങ്കിലും ഗാസ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. അന്താരാഷ്ട്ര പിന്തുണയോടെയോ അല്ലാതെയോ ഗാസ യുദ്ധം തുടരാനുള്ള ശക്തി തങ്ങൾക്കുണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കിത്. യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ചിരുന്ന പ്രധാന രാജ്യമായ ...
ഗാസ മുനമ്പിന് താഴെയുള്ള ഹമാസ് നിർമ്മിത തുരങ്കങ്ങളിൽ കടൽവെള്ളം കയറ്റാനുളള നീക്കവുമായി ഇസ്രായേൽ. തുരങ്കങ്ങളിൽ വെള്ളമെത്തിക്കാൻ ഉപയോഗിച്ചേക്കാവുന്ന വലിയ പമ്പുകൾ ഇസ്രായേൽ ശേഖരിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
അൽ-ഷാതി...