‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിച്ചത് മുതൽ വാർത്തകളിൽ നിറയുകയാണ് രോഹിത് ശർമ. മുംബൈ ഇന്ത്യൻസിന്റെ മുൻ ക്യാപ്റ്റനായ രാഹിത്തിനെ മാറ്റി പകരം ഹാർദിക് പാണ്ഡയെ നായകനാക്കിയതോടെ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രതിഷേധ ശബ്ദം...
ഐപിഎല്ലിന്റെ തുടക്കം മുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. കളത്തിലിറങ്ങിയ മത്സരങ്ങളിലെല്ലാം പരാജയം ഏറ്റുവാങ്ങിയതോടെ ഗ്യാലറിയിൽ നിന്ന് സ്ഥിരമായി കളിയാക്കലുകളും കൂകിവിളികളും നേരിടുകയാണ് ഹാർദിക്. ഇത് തടയുന്നതിനായി...
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കളിയാക്കിയ ആരാധകരെ നിയന്ത്രിക്കാൻ ശ്രമിച്ച് രോഹിത് ശർമ. മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയ്ക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെയാണ് ആരാധകരുടെ നേരെ തിരിഞ്ഞ് രോഹിത്...
ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ പരാജയം ഏറ്റുവാങ്ങുകയാണ്. ക്യാപ്റ്റൻസി മാറ്റത്തോടെ ഐപിഎൽ തുടങ്ങുന്നതിന് മുൻപ് തന്നെ വലിയ ആരാധക നഷ്ടമാണ് ടീമിന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ നിരവധി...
മലയാളി ക്രിക്കറ്റ് ആരാധകർക്ക് ആവേശമുയർത്തുന്ന മത്സരമാണ് ഇന്ന് ഐപിഎല്ലിൽ നടക്കുക. മലയാളിയായ സഞ്ജു സാംസന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും. ലക്നൗ സൂപ്പർ ജയന്റ്സിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടുക.
വൈകിട്ട് 3.30ന്...
ഐപിഎൽ മത്സരങ്ങൾക്ക് കൊടിയേറിയതോടെ ക്രിക്കറ്റ് ആരാധകർ ആവേശത്തിലാണ്. എന്നാൽ ഇതിനിടെ വിവാദത്തിലകപ്പെട്ടിരിക്കുകയാണ് സൂപ്പർ താരം ഷാറൂഖ് ഖാൻ. മത്സരത്തിനിടെ ഗാലറിയിലിരുന്ന് പുകവലിച്ചതോടെയാണ് കിങ് ഖാൻ വിമർശനങ്ങൾക്ക് ഇരയായത്.
ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ...