‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോൽവിക്ക് വഴങ്ങിയതിന് പിന്നാലെ ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ രാഹുലിനോട് കയർത്ത് ഉടമ സഞ്ജീവ് ഗോയങ്ക. ഇരുവരും തമ്മിൽ എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. എങ്കിലും തോൽവിയുടെ രോഷം...
സഞ്ജു പരമാവധി ശ്രമിച്ചിട്ടും ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ രാജസ്ഥാൻ റോയൽസിന് മുട്ടുമടക്കേണ്ടിവന്നു. സിക്സറുകളും ഫോറുകളുമായി സഞ്ജു കളംനിറഞ്ഞെങ്കിലും രാജസ്ഥാന് വിജയിക്കാൻ സാധിച്ചില്ല. അപ്രതീക്ഷിതമായി സഞ്ജു പുറത്തായപ്പോൾ പൂർണ്ണമായും തകർന്ന രാജസ്ഥാനെ 20 റൺസിനാണ്...
ഐപിഎൽ പോരാട്ടം ദിവസങ്ങൾ കഴിയുംതോറും മുറുകുകയാണ്. ആര് വാഴും ആര് വീഴും എന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധമാണ് മത്സരം കടുക്കുന്നത്. ഇതിനിടെ പ്ലേ ഓഫിലെത്താതെ മുംബൈ ഇന്ത്യൻസ് പുറത്തായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം...
ഐപിഎൽ 17-ാം സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച മുംബൈ ഇന്ത്യൻസിന് ആശ്വാസ വിജയം സമ്മാനിച്ച് സൂര്യകുമാർ യാദവ്. സൺറൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് മുംബൈ മുട്ടുകുത്തിച്ചത്. സൂര്യയുടെ സെഞ്ച്വറിയുടെ മികവിൽ ഹൈദരാബാദ്...
ഐപിഎല്ലിലെ 17-ാം സീസണിൽ തിരിച്ചടി നേരിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ മാറി. ഇതോടെ ടീമിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ...
ഐപിഎല്ലിലെ 17-ാം സീസണിൽ ശക്തമായ തിരിച്ചടി നേരിട്ട് മുംബൈ ഇന്ത്യൻസ്. പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് മുംബൈ. അവസാന പ്രതീക്ഷ അർപ്പിച്ചിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിൽ 24...