‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഐ.പി.എല്‍ ചരിത്രത്തിലെ മൂന്നാം കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സൺസൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് വീഴ്ത്തിയാണ് കൽക്കത്ത ഐപിഎല്ലിലെ ആധിപത്യം ഉറപ്പിച്ചത്. പാറ്റ് കമിൻസിൻ്റെ തന്ത്രങ്ങളെ അനായാസം മറികടന്ന ശ്രേയസ് അയ്യരായിരുന്നു...
ഐപിഎൽ പോരാട്ടം അവസാന ലാപ്പിലേയ്ക്ക് അടുക്കുമ്പോൾ കാലിടറി വീണ് രാജസ്ഥാൻ റോയൽസ്. രണ്ടാം ക്വാളിഫയറിൽ സഞ്ജുവിനെയും സംഘത്തെയും മറികടന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 36 റൺസിനാണ് കമ്മിൻസും സംഘവും രാജസ്ഥാനെ തോൽപിച്ചത്....
ഐപിഎൽ പോര് മുറുകുകയാണ്. മത്സരം അവസാന ലാപ്പിലേയ്ക്ക് അടുക്കുമ്പോൾ ഇന്ന് രണ്ടാം ക്വാളിഫയറിനായി ഒരുങ്ങുകയാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം. ശക്തരായ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദുമാണ് ഇന്ന് ഏറ്റുമുട്ടുക. ഫൈനൽ സീറ്റ് ഉറപ്പിക്കാനുള്ള...
ഐപിഎല്ലിലെ എലിമിനേറ്ററിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് കാലിടറി. ബംഗളൂരുവിനെ തകർത്ത് സഞ്ജുവും സംഘവും ക്വാളിഫയറിൽ സീറ്റുറപ്പിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ നാല് വിക്കറ്റിനാണ് കോലിയെയും കൂട്ടരെയും സഞ്ജുവും സംഘവും പരാജയപ്പെടുത്തിയത്. ഇതോടെ ബംഗളൂരു കണ്ണീരോടെ...
ഐപിഎല്ലിലെ എലിമിനേറ്ററിൽ ഇന്ന് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പോരാടാനിരിക്കെ പരിശീലന സെഷൻ റദ്ദാക്കി ആർസിബി. ബംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലിക്ക് സുരക്ഷ ഒരുക്കുന്നതിൽ ആശങ്ക ഉയർന്നതോടെയാണ് ഇന്നത്തെ പരിശീലനം...
ഐപിഎൽ പോരാട്ടം അവസാന ലാപ്പിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആരാണ് ഒടുവിൽ വിജയകിരീടം എന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധത്തിലാണ് മത്സരം മുന്നേറുന്നത്. ഇന്ന് നടക്കുന്ന ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസും റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ...