‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഐപിഎൽ പോരാട്ടം അവസാന ലാപ്പിലേയ്ക്കടുക്കുമ്പോൾ പ്ലേഓഫിൽ സീറ്റുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടീമുകൾ. ഇന്നലെ രാത്രി നടന്ന മത്സത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് പ്ലേഓഫിൽ സീറ്റുറപ്പിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ശക്തമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ...
ഹോം ഗ്രൗണ്ടിൽ വീണ്ടും വിജയക്കൊടി പാറിച്ച് ചെന്നൈ സൂപ്പർ കിങ്സ്. പുതിയ സീസണിൽ നായകന്റെ സ്ഥാനത്ത് നിന്ന് ധോണി മാറിയെങ്കിലും ടീമിന്റെ കരുത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ഞപ്പട. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ...
ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ജയം കൈക്കലാക്കി ഗുജറാത്ത് ടൈറ്റൻസ്. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 6 റൺസിന്റെ ജയമാണ് ടൈറ്റൻസ് സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക്...
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ തിരിച്ചുപിടിച്ചത്. ഹാർദിക്കിൻ്റെ കൈമാറ്റം...