‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: interview

spot_imgspot_img

‘വിവാദങ്ങൾ എപ്പോഴും എന്റെ തോഴൻ; ജനങ്ങൾ എന്റെ ശരികളെ ഇപ്പോൾ ഉൾക്കൊണ്ടുതുടങ്ങി’; മനസുതുറന്ന് അമൃത

ഗായിക അമൃതയെ അറിയാത്തവരായി ആരുമുണ്ടാകില്ല. താരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെല്ലാം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. ഇപ്പോൾ താരം തന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളെയും അവയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളേയും കുറിച്ച് മനസുതുറന്ന് സംസാരിക്കുകയാണ്. വിവാദങ്ങൾ...

‘എട്ട് വർഷത്തോളം താൻ മദ്യത്തിനടിമയായിരുന്നു, എന്നാൽ അതിൽ ദു:ഖിക്കുന്നില്ല’; മനസുതുറന്ന് ശ്രുതി ഹാസൻ

തന്റെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. തനിക്കുണ്ടായിരുന്ന മദ്യപാന ശീലത്തേക്കുറിച്ചാണ് താരം ഒരു അഭിമുഖത്തിനിടെ മനസുതുറന്നത്. എട്ട് വർഷം മദ്യത്തിനടിമയായിരുന്നു താനെന്നാണ് ശ്രുതി വെളിപ്പെടുത്തിയത്. 'എട്ട്...

വീഡിയൊ എടുക്കുന്നത് തടസപ്പെടുത്തി; സെക്യൂരിറ്റിയോട് കുഞ്ഞിക്കയുടെ മാസ് ഡയലോഗ്

കിംഗ് ഓഫ് കൊത്ത സിനിമാ പ്രമോഷനിടെ ദുൽഖറിൻ്റെ മാസ് ഡയലോഗ്. ഏഷ്യാ ലൈവിന് നൽകിയ അഭിമുഖം പകർത്തുന്നതിനിടെ തടയാനെത്തിയ സെക്യൂരിറ്റി ഗാർഡിനോടാണ് ദുൽഖൽ സിനിമാ സ്റ്റൈലിൽ പ്രതികരിച്ചത്. ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ദുൽഖർ...

ചമയങ്ങളില്ലാതെ നടി സേതുലക്ഷ്മിയമ്മ; കുട്ടിയേപ്പോലെ ആകാൻ മോഹം

പണ്ട് ആകാശത്ത് വിമാനം പറക്കുന്നത് കണ്ട് ഏതൊരുകുട്ടിയേയും പോലെ അതിലൊന്ന് കയറാനും കേട്ടുകേൾവി മാത്രമുളള വിദേശ നാടുകൾ കാണാനും സ്വപ്നംകണ്ട കാലത്തുനിന്ന് ലോകത്തിലെ മഹാനഗരമായ ദുബായിലിരുന്ന് ജീവിത വിശേഷങ്ങളുടേയും എട്ട് പതിറ്റാണ്ടിനിടെ കടന്നുപോയ...

നാടിനെ ട്രോളി, നവ്യ നായർക്കെതിരെ നാട്ടുകാർ രംഗത്ത് 

ജന്മനാടിനെ കുറിച്ച് നടി നവ്യാ നായർ നടത്തിയ പരാമർശം വിവാദമായി. ജനിച്ചു വളർന്ന പ്രദേശത്തെ നാട്ടുകാരുടെ അകത്തും പുറത്തും വെള്ളമാണെന്നായിരുന്നു നവ്യയുടെ പരാമർശം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാദ...

ജോലിക്ക് അപേക്ഷിക്കുന്നവരോട് മതം ചോദിക്കരുത്; പുതിയ നിയമ വ്യവസ്ഥയുമായി സൗദി

സൗദിയിലെ ജോലി ഒഴിവുകൾ പരസ്യം ചെയ്യുന്നതിനും അഭിമുഖ പരീക്ഷകൾ നടത്തുന്നതിനും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം. മിനിമം വേദനം, ജോലി സമയം, പ്രായോഗിക പരീക്ഷകൾ , മറ്റു...