‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: interview

spot_imgspot_img

‘ഞാന്‍ നിലവിളിക്കാന്‍ ശ്രമിച്ചു, ഗിയര്‍ ബോക്‌സില്‍ അടിച്ചു’; ബാലഭാസ്‌കറിന്‍റെ മരണത്തിന് ശേഷം ആദ്യമായി മനസുതുറന്ന് ലക്ഷ്‌മി

വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്‍റെ പങ്കാളിയും അപകടത്തിന്‍റെ ഏക സാക്ഷിയുമായ ലക്ഷ്‌മി. അപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ലെന്നും കാറിന് നേരെ ഒരു തരത്തിലുമുള്ള ആക്രമണം ഉണ്ടായിട്ടില്ലെന്നുമാണ്...

യുഎഇയിലേക്ക് ഒഡെപെക് വഴി റിക്രൂട്ടിംഗ്; എസി, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലെ എച്ച്.വി.എ.സി ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് എ.സി ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് കേരളത്തിൽ...

കഥയും കഥാപാത്രങ്ങളുമാണ് തൻ്റെ സിനിമയുടെ മാജിക് എന്ന് ബ്ലസി

സ്വതന്ത്ര സംവിധായകനെന്ന നിലയിൽ 20 വർഷം പൂർത്തിയാക്കിയ ഘട്ടത്തിൽ ഏഷ്യാ ലൈവിനോട് സംസാരിക്കുകയാണ് സംവിധായകൻ ബ്ലസി. ആടുജീവിതം എന്ന സിനിമ തിയേറ്ററിൽ വലിയ വിജയം നേടിയതിൻ്റേയും സിനിമ ഇഷ്ടപ്പെടുന്ന സമൂഹം ആടുജീവിതം ഏറ്റെടുത്തതിൻ്റേയും...

ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം; മമ്മൂക്കയെ ഇൻ്റർവ്യൂ ചെയ്ത് അറബിക് ഇൻഫ്ലുവൻസർ, വൈറലായി വീഡിയോ

ദിനംപ്രതി നിരവധി ഇന്റർവ്യൂകളാണ് നമ്മുടെ കൺമുന്നിൽകൂടി മിന്നിമറഞ്ഞ് പോകുന്നത്. അതിൽ ഭൂരിഭാ​ഗവും എന്റർടെയ്ൻമെന്റും ചാനലുകളുടെ റേറ്റിങ് കൂട്ടുന്നതിനും മാത്രമായി ചിത്രീകരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ പല ചോദ്യങ്ങളും അർത്ഥമില്ലാത്തവ ആകാറുമുണ്ട്. എന്നാൽ വളരെ കാലത്തിന് ശേഷം...

സൗജന്യ വിസയിൽ മിഡിൽ ഈസ്റ്റിലേക്ക് നിരവധി ജോലി ഒഴിവുകളുമായി ലുലു ​ഗ്രൂപ്പ്

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു സുവർണാവസരം. സൗജന്യ വിസയിൽ മിഡിൽ ഈസ്റ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ് ലുലു ഗ്രൂപ്പ്. 15ലധികം വിഭാഗങ്ങളിലേക്ക് നേരിട്ടാണ് അഭിമുഖം നടത്തുന്നത്. പുരുഷന്മാർക്കാണ് ഇത്തവണ...

നിതാരയെ കൊഞ്ചിച്ച് ടൊവിനോ; അരികിൽ നിന്ന് നിർദേശങ്ങൾ നൽകി പേളി, വൈറലായി വീഡിയോ

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ടൊവിനോ തോമസ്. സ്വാഭാവിക അഭിനയംകൊണ്ട് മലയാളം സിനിമാ ഇന്റസ്ട്രിയെ തന്റെ കൈപ്പിടിയിലൊതുക്കിയ ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് 'നടികർ'. നടികർ സിനിമയുമായി...