‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയുടെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് പാസ്‌പോര്‍ട്ടിന് പകരം താത്കാലിക രേഖയായി ഉപയോഗിക്കാം. വിദേശയാത്രകള്‍ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയൊ മറ്റോ ചെയ്താലാണ് ഇളവ് ലഭിക്കുക. യുഎഇയില്‍നിന്ന് ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ട് ആയിരിക്കണമെന്നാണ് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റിന്റൈ...
ഈവര്‍ഷം ആദ്യ 10 മാസങ്ങളിൽ 11.4 ദശലക്ഷം അര്‍ദ്ധരാത്രി അന്താരാഷ്ട്ര സന്ദർശകർക്ക് ദുബായ് ആതിഥേയത്വം വഹിച്ചെന്ന് സര്‍ക്കാര്‍ കണക്കുകൾ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി സന്ദര്‍ശകരാണെത്തിയത്. 134 ശതമാനം. എന്നാല്‍ കോവിഡ് -19...
ഏഴ് അന്താരാഷ്ട്ര അവാര്‍ഡുകൾ സ്വന്തമാക്കി യുഎഇ പൊലീസ്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പോലീസിന്റെ പുരസ്കാരങ്ങളാണ് യുഎഇ സ്വന്തമാക്കിയത്. 2022ലെ 40 വയസ്സിൽ താഴെയുള്ള സ്വാധീനമുള്ള ലീഡർ...
വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകൾക്ക് നല്‍കുന്ന ആന്താരാഷ്ട്ര പുരസ്കാരത്തിനുളള സാധ്യതാ പട്ടികയില്‍ യുഎഇയില്‍നിന്ന് മൂന്ന് സ്കൂളുകൾ. ഡിജിറ്റൽ പഠന വൈദഗ്ധ്യം, ക്ഷേമ സംരംഭങ്ങൾ, ഭാവി ചിന്താ പരിപാടികൾ, എന്നിവയെ അംഗീകരിക്കുന്ന...
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 41-ാമത് പതിപ്പ് നവംബർ രണ്ട് മുതല്‍ 13 വരെ നടക്കും. ഷാർജ ബുക്ക് അതോറിറ്റിയുടേതാണ് പ്രഖ്യാപനം. വാക്കുകൾ പരക്കട്ടെ എന്ന തീമിലാണ് മേള. ഷാർജയിലെ എക്സ്പോ സെന്ററിലാണ്...
കുട്ടികൾക്കും യുവജനങ്ങൾക്കും ഇടയില്‍ സിനിമ അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്നു ഷാര്‍ജ രാജ്യന്തര ചലചിത്രമേള ഒക്ടോബർ 10 മുതൽ 15 വരെ നടക്കും. ഷാര്‍ജ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്....