‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ന് ലോക നഴ്സസ് ദിനം. ആരോഗ്യ മേഖലയിൽ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായാണ് ഈ ദിനം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി...
കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകളുമായി ദുബായ് വിമാനത്താവളം. എയർപോർട്ട് ടെർമിനൽ മൂന്നിലാണ് പദ്ധതി നടപ്പാക്കിയത്.കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ച പവലിയനുകളിലൂടെ സേവനങ്ങൾ ലഭ്യമാകും.
നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കാണ് ഇവിടെ...
അന്താരാഷ്ട്ര സന്തോഷദിനം പ്രമാണിച്ച് റാസൽ ഖൈമയിൽ ഫൈനുകളില്‍ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ഇളവ് . മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളില്‍...
മാർച്ച് 15 ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭ. മുസ്‌ലിം വിശ്വാസികൾക്കെതിരായി വർദ്ധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അക്രമവും നേരിടുന്നതിൻ്റെ ഭാഗമായാണ് ദിനാചരണമെന്ന് യു.എൻ വ്യക്തമാക്കി. 2022ൽ...
അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ ആകർഷിക്കാൻ സൗദിയുടെ പ്രത്യേക പദ്ധതി. റിയാദ് സിറ്റിക്ക് വേണ്ടിയുള്ള റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡിൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സൌദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ്റെ...
ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ബഹുമതി. ലോകത്തെ ഏറ്റവും മികച്ച ഓവറോൾ വിമാനത്താവളമെന്ന ബഹുമതിയാണ് ലഭ്യമായിത്. 19ാമത് വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിലാണ് ഹമദ് ഇന്റർനാഷനൽ എയർപോർട്ടിന്‍റെ...