‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 16 ന് യുഎഇയിൽ രേഖപ്പെടുത്തിയ അഭൂതപൂർവമായ മഴ രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്. 25 ശതമാനം വരെ ലാഭം കുറയുമെന്നാണ് നിഗമനം. വാഹനങ്ങൾ, വില്ലകൾ,...
യുഎഇയിലെ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം നടപ്പിലാക്കിയ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവർ പുതിയ വർഷത്തേക്ക് പോളിസി പുതുക്കണമെന്ന് അറിയിപ്പ്. ഇൻഷുറൻസ് പുതുക്കാത്തവരിൽനിന്നും അംഗത്വം നേടാത്തവരിൽനിന്നും 400 ദിർഹം വീതംപിഴ ഈടാക്കുമെന്നും...
ഏപ്രില്‍ 16 യുഎഇ യിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെയായി പുറത്തിറങ്ങാൻ കഴിയാത്ത വിധം, നാശങ്ങൾ വിതച്ചുകൊണ്ടാണ് ആ മഴ കടന്ന് പോയത്. മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങൾ...
കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് യുഎഇ സാക്ഷ്യം വഹിച്ചത്. കനത്ത വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളാണ് നശിച്ചുപോയത്. പല ബിൾഡിങ്ങുകളുടെ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് വെള്ളത്തിലായത്. പുതിയതായി വാങ്ങിയ വാഹനം വരെ വെള്ളം കയറി...
സൗദിയിലെ വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ ഇൻഷുറൻസ് നിർബന്ധമായി. ജോലിയിൽ നിന്ന് മാറിനിൽക്കൽ, ഹൂറുബ്, മരണം തുടങ്ങിയ വിവിധ കേസുകളിൽ തൊഴിലുടമക്കും ഗാർഹികജോലിക്കാർക്കും നഷ്ടപരിഹാരം ലഭിക്കാൻ ഇത് സഹായിക്കും.
മുസാനിദ് പ്ലാറ്റ്ഫോം വഴിയെത്തുന്ന ഗാർഹിക...
ഒമാൻ ഇൻഷുറൻസ് കമ്പനിയുടെ പേര് മാറ്റി. എല്ലാ റെഗുലേറ്ററി ആവശ്യകതകളും പൂർത്തിയാക്കിയതിനെ തുടർന്ന് തങ്ങളുടെ നിയമപരമായ പേര് സുകൂൺ ഇൻഷുറൻസ് (Sukoon Insurance) എന്നാക്കി മാറ്റിയതായി ഒമാൻ ഇൻഷുറൻസ് കമ്പനി വ്യാഴാഴ്ച അറിയിച്ചു.
അതേസമയം...