‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയ 3 ലെ ഒരു കൂട്ടം വെയർഹൗസുകളിലും റെസിഡൻഷ്യൽ കെട്ടിടത്തിലുമുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായെന്ന് അധികൃതര്‍. വെള്ളിയാഴ്ച പുലർച്ചെ 3.30 നാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. കറുത്ത പുകകൾ ആകാശത്തേക്ക് ഉയരുകയും സമീപത്തെ...
വ്യാവസായിക വികസനത്തിലൂന്നിയുളള പ്രവര്‍ത്തനങ്ങൾക്ക് പ്രാമുഖ്യം നല്‍കുമെന്ന് യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ. ഉചിതമായ സാമ്പത്തിക സംവിധാനം സൃഷ്ടിക്കുകയും ഭാവി വ്യവസായങ്ങളുടെ ആഗോള മൂലധനമെന്ന നിലയിൽ യുഎഇയുടെ...
വ്യാവസായിക മേഖലയുടെ നിയന്ത്രണവും വികസനവും സംബന്ധിച്ച നയങ്ങളില്‍ മാറ്റം വരുത്തി യുഎഇ. 2022 ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 25ലാണ് ഭേതഗതി നടപ്പിലാക്കിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍...
ലോകത്തെ മികച്ച മുന്‍നിര തുറമുഖങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. സിൻഹുവ ബാൾട്ടിക് ഇന്റർനാഷണൽ ഷിപ്പിംഗ് സെന്റർ ഡെവലപ്മെന്റ് (ISCD) ഇൻഡക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ദുബായ് നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര സമുദ്ര...