‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: indrans

spot_imgspot_img

12 വർഷത്തിന് ശേഷം ഇന്ദ്രൻസ് തമിഴിലേയ്ക്ക്; സൂര്യ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രന്‍സും സ്വാസികയും

നീണ്ട 12 വർഷങ്ങൾക്ക് ശേഷം ഇന്ദ്രൻസ് വീണ്ടും തമിഴിലേയ്ക്ക്. സൂര്യയുടെ 45-ാമത് ചിത്രമായ 'സൂര്യ 45'-ൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായാണ് ഇന്ദ്രൻസ് എത്തുന്നത്. ഇന്ദ്രൻസിനൊപ്പം മലയാളി താരമായ സ്വാസികയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. തൃഷയാണ്...

ഇന്ദ്രൻസ് നിറഞ്ഞാടിയ ‘ഉടൽ’; ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

​അസാധ്യ പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ഇന്ദ്രൻസിന്റെ 'ഉടൽ' എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി അഞ്ച് മുതൽ ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രദർശനാവകാശം സൈന പ്ലേയാണ് സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിൽ പ്രേക്ഷകരെ ആകാംക്ഷയുടെ...

ടൈലർ ഷോപ്പിൽ നിന്ന് ‘ഹോമി’ ലേക്കെത്തിയ ദേശീയ അവാർഡ്

നൂലിഴകൾ കൊണ്ട് തുന്നിചേർത്ത ജീവിതമാണ് സുരേന്ദ്രൻ കൊച്ചുവേലുവിൻ്റേത്. കൃത്യമായ അളവെടുത്ത് അതിനൊത്ത് തുണി തയ്ച്ചെടുത്ത് വസ്ത്രം അണിയുന്നവരുടെ മനസ്സ് നിറയ്ക്കുന്ന തയ്യൽക്കാരനായിരുന്നു തിരുവനന്തപുരത്തെ കൊച്ചുവേലുവിൻ്റേയും ഗോമതിയുടെയും ഏഴു മക്കളിലെ ഈ രണ്ടാമൻ. കുടുംബത്തിലെ...

‘കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം, മനുഷ്യനല്ലേ ‘- ദേശീയ പുരസ്‌കാരത്തിലെ പ്രത്യേക ജൂറി പരാമർശം ലഭിച്ചതിൽ പ്രതികരണവുമായി ഇന്ദ്രൻസ്

69ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാള സിനിമാ താരം ഇന്ദ്രൻസ്. ‘ഹോം’ എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രൻസിനെ തേടി പ്രത്യേക ജൂറി പരാമർശം...

ഇന്ദ്രൻസിൻ്റെ രൂപവുമായി കോൺഗ്രസിനെ ഉപമിച്ച് മന്ത്രി: പ്രസ്താവന സഭാരേഖകളിൽനിന്ന് നീക്കി

നിയമസഭയിൽ മന്ത്രി വി.എന്‍ വാസവന്‍ അമിതാഭ് ബച്ചനെയും ഇന്ദ്രന്‍സിനെയും ഉപമിച്ച പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കംചെയ്തു. അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്നായിരുന്നു വിവാദപ്രസ്താവന. വലിയ വിമർശനം ഉയർന്നതോടെ ഈ...

ഡോക്ടര്‍ ലൂയിസ് കേര‍ളത്തിലെത്തും; നവംബര്‍ നാലിന്

ആരാണ് ഡോ. ലൂയിസ്? വേഷപ്പകര്‍ച്ചയില്‍ പുതിയ അടയാളപ്പെടുത്തലുമായി ഇന്ദ്രന്‍സ് വെളളിത്തിരയിലെത്തുകയാണ്. ഡോക്ടര്‍ ലൂയിസായി. സാബു ഉസ്മാന്‍ സംവിധായകനായ ലൂയിസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. മലയാളികളുടെ മനോവ്യാപ്യാരങ്ങൾ അറിയുന്ന മനശാസ്ത്ര വിദഗ്ദ്ധനാണ്...