‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അയോധ്യയില്‍ നിന്ന് ഡല്‍ഹിക്കുപോയ ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിതിരിച്ചുവിടേണ്ട സാഹചര്യമുണ്ടായി. ഇതിന് പിന്നാലെ വിമാനം ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ഇതിൽ ഇത്ര കൗതുകമെന്താണ് എന്നല്ലേ, ഒന്നോ രണ്ടോ മിനുറ്റ് സമയം...
ബഹ്റൈനിൽ നിന്നും നേരിട്ട് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് സർവിസുമായി ഇൻഡിഗോ. ജൂൺ ഒന്നു മുതൽ ഈ സർവിസ് ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബഹ്റൈനിൽ നിന്ന് രാത്രി 11.45ന് വിമാനം പുറപ്പെട്ട് അടുത്ത ദിവസം...
യാത്രക്കാരെ നിലത്തിരുത്തി ഭക്ഷണം നൽകിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും നോട്ടീസ് അയച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) നോട്ടീസയച്ചത്. യാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കിയില്ല എന്ന് കാണിച്ചാണ് നോട്ടീസ്...
വിമാനം പുറപ്പെടാൻ വെെകിയതിനാൽ പ്രകോപിതനായി പെെലറ്റിനെ മർദിച്ച സംഭവത്തിൽ യാത്രക്കാരന്റെ മൊഴി പുറത്ത്. ഹണിമൂണിന് പോകുകയായിരുന്നു എന്നാണ് യാത്രക്കാരൻ മൊഴി നൽകിയത്. ഹണിമൂൺ യാത്ര 13 മണിക്കൂർ വെെകിയതിനാലാണ് താൻ അപമര്യാദയായി പെരുമാറിയതെന്നും...
ടിക്കറ്റ് നിരക്ക് കുറച്ച് ബജറ്റ് എയർലൈനായ ഇൻഡിഗോ. ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള ഇൻഡിഗോയുടെ തീരുമാനത്തോടെയാണ് ഇന്ത്യയിലേയ്ക്കുള്ള ടിക്കറ്റ് നിരക്കിലും കാര്യമായ കുറവ് രേഖപ്പെടുത്തിയത്. ഡൽഹി, മുംബൈ എന്നീ നഗരങ്ങൾക്ക്...