‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: indians

spot_imgspot_img

ഇന്ത്യക്കാർക്കായുള്ള പാസ്പോർട്ട് സേവനം കൂടുതൽ ലളിതമാക്കും; മന്ത്രി വി. മുരളീധരൻ

ഇന്ത്യക്കാർക്കായുള്ള പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാസ്പോർട്ട് സേവനങ്ങൾ നടത്തുന്ന ബി.എൽ.എസ് കേന്ദ്രങ്ങളിലെ നടപടിക്രമങ്ങൾ ലളിതമാക്കി സാധാരണക്കാരായ ഇന്ത്യക്കാർക്ക് സഹായകരമാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റാസൽഖൈമ ഇന്ത്യൻ...

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ: കേന്ദ്രസർക്കാരിന്റെ അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്‌. കോടതി അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നുമാണ് റിപ്പോർട്ട്. മലയാളി...

സൗദിയിലെ ജയിലിൽ ഇന്ത്യക്കാർ വർധിക്കുന്നു, ആശങ്കയുണ്ടെന്ന് ഇന്ത്യൻ എംബസി 

വിവിധ കേസുകളിലായി ദമാമിലെ ജയിലിൽ കഴിയുന്ന മലയാളികളടക്കം ഇന്ത്യൻ തടവുകാരുടെ എണ്ണം ആശങ്കാ ജനകമാവും വിധം വർധിക്കുന്നതായി ഇന്ത്യൻ എംബസി സാമൂഹിക സേവന വൊളൻറിയർമാർ അറിയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നിലവിൽ...

സൗദിയിലെ കാറപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

സൗദിയിലെ കാറപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും ഹൈദരാബാദ് സ്വദേശികളുമായ ഇബ്രാഹിം അസ്ഹർ (16), ഹസൻ റിയാസ് (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മാർ (13)...

ഹജ്ജിനായി കാല്‍ ലക്ഷം ഇന്ത്യക്കാര്‍ പുണ്യഭൂമിയില്‍

ഹജ്ജ് തീര്‍ത്ഥാടനത്തിനായി മലയാളികൾ ഉൾപ്പടെ കാല്‍ലക്ഷം ഇന്ത്യക്കാര്‍ സൗദിയിലെത്തി. 26,445 പേരാണ് കേന്ദ്ര ഹജ്ജ് കമ്മറ്റിവ‍ഴി പുണ്യഭൂമിയിലെത്തിയത്. ഇതില്‍ 23, 919 പേര്‍ മദീനയിലും , 2526 പേര്‍ മക്കയിലുമാണുളളത്. ഉംറ നിര്‍വഹിച്ച നിര്‍വൃതിയില്‍...

ഗ്യാസ് സിലണ്ടര്‍ അപകടം; പരുക്കേറ്റതില്‍ 106 ഇന്ത്യന്‍ പ്രവാസികൾ

അബുദാബിയിലെ സ്റ്റോറന്റിലുണ്ടായ ഗ്യാസ് പൊട്ടിത്തെറിയിൽ 106 ഇന്ത്യന്‍ പ്രവാസികൾക്ക് പരുക്കേറ്റതായി ഇന്ത്യന്‍ എംബസി. രണ്ട് മരണങ്ങളില്‍ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പാകിസ്ഥാനിയുമാണ്. അപകടത്തില്‍ 120 പേര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ക്ക് എമിറേറ്റിലെ വിവിധ ആശുപത്രികളിൽ ചികിത്സ...