‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: indians

spot_imgspot_img

യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം പെരുകുന്നു; ഇന്ത്യൻ ജനസംഖ്യ 40 ലക്ഷത്തിലേക്ക്

യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം ദിനംപ്രതി വർധിക്കുകയാണ്. നിലവിൽ സർവകാല റെക്കോർഡിലെത്തി നിൽക്കുകയാണ് ഇന്ത്യൻ പ്രവാസികളുടെ എണ്ണം. ദുബായ് കോൺസുലേറ്റിൻ്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം യുഎഇയിൽ 39 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. 2012-ൽ 22...

യുഎഇ പൊതുമാപ്പ്; 500 ഇന്ത്യക്കാർക്ക് ഔട്ട് പാസും 600 പേർക്ക് താത്കാലിക പാസ്പോർട്ടും അനുവദിച്ചു

യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച് ഒരു മാസം പൂർത്തിയാകുകയാണ്. വിസാ കാലാവധി കഴിഞ്ഞ ശേഷം യുഎഇയിൽ തുടരുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനും പുതിയ ജോലി കണ്ടെത്തി താമസം നിയമപരമാക്കാനുമുള്ള അവസരമാണ്...

ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ്; നിക്ഷേപകരായി ഇന്ത്യക്കാരും

ഈ വർഷം ആദ്യപാദത്തിൽ ഷാർജയിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയ വിദേശികളുടെ എണ്ണം 106 ആയെന്ന് കണക്കുകകൾ. നിക്ഷേപകരിൽ ആദ്യ ആറ് രാജ്യക്കാരുടെ പട്ടികയിൽ ഇന്ത്യക്കാരും ഇടംപിടിച്ചു. ഇന്ത്യയ്ക്ക് പുറമെ സിറിയ, ഇറാഖ്,...

ദുബായിലെ വിവിധ നറുക്കെടുപ്പുകളിൽ വിജയികളായി ഇന്ത്യക്കാർ 

ദുബായിൽ നടന്ന വിവിധ നറുക്കെടുപ്പുകളിൽ വിജയികളായി ഇന്ത്യക്കാർ. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (8.32 കോടി രൂപ) സമ്മാനം ഇന്ത്യക്കാരനായ ചിമലക്കൊണ്ട കൃഷ്ണയാണ് നേടിയത്. മറ്റൊരു നറുക്കെടുപ്പിൽ ദുബായിൽ...

യുഎഇ വീസ ഓൺ അറൈവൽ, അനുമതിയുള്ള ഇന്ത്യക്കാർ യാത്രയ്ക്ക് മുൻപ് ഓൺലൈനായി അപേക്ഷിക്കണം

യുഎഇയിൽ വീസ ഓൺ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാർ യാത്രയ്ക്കു മുൻപ് നിർബന്ധമായി ചെയ്യേണ്ട ഒരു കാര്യമുണ്ട്. നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ നിന്ന് വീസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്ന സൗകര്യം ഇനി ഉണ്ടായിരിക്കില്ല....

യുഎഇയിലെ ഇന്ത്യക്കാരുടെ ഫോണിൽ ഫോൺ പേ ഉണ്ടോ? എങ്കിൽ പണമിടപാടുകൾ ഇനി ഈസിയാവും

യുഎഇയിലെത്തുന്ന ഇന്ത്യക്കാരുടെ ഫോണിൽ ഫോൺ പേയുണ്ടെങ്കിൽ പണമിടപാടുകൾ എളുപ്പമാക്കാൻ കഴിയും. ഫോൺ പേ ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ യുപിഐ ഉപയോഗിച്ച് മഷ്റിക്കിന്റെ നിയോപേ ടെർമിനലുകളിൽ പേയ്‌മെൻ്റുകൾ നടത്താൻ കഴിയും. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്...