‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സെപ്റ്റംബർ 22 വരെ പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി അബുദാബി ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ന് മുതൽ 22 വരെയാണ് പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുക.
എംബസിയിലും...
യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ നിരവധി പേരാണ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങാനൊരുങ്ങുന്നത്. എന്നാൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിന് ടിക്കറ്റെടുക്കാൻ പണമില്ലാതെ നിരവധി പേർ ദുരിതമനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യക്കാരിൽ അർഹരായവർക്ക് വിമാന...
പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി തടസപ്പെടുമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വെബ്സൈറ്റ് തകരാർ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാസ്പോർട്ട് സേവനങ്ങൾ സെപ്റ്റംബർ 2 വരെയാണ് തടസപ്പെടുക. അതേസമയം വിസ സേവനങ്ങൾക്ക് തടസം നേരിടില്ലെന്നും...
ഓരോ പ്രവാസിയ്ക്കും പലവിധത്തിലുള്ള പ്രശ്നങ്ങൾ ജോലി സ്ഥലങ്ങളിലും മറ്റുമായി നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എല്ലാ രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളുടെ എംബസികളും ഉണ്ടാവും. ഗൾഫ്...
ഒമാനിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് 2.30ന് ആണ് ഓപ്പൺ ഹൗസ് നടക്കുക. എംബസി അങ്കണത്തില്‍ നാലുമണി വരെ...