‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Indian cricket team

spot_imgspot_img

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാനൊരുങ്ങി രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാനൊരുങ്ങി രാഹുൽ ദ്രാവിഡ്. ദ്രാവിഡ് സ്ഥാനമൊഴിയുന്നതോടെ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്‌മൺ ഇന്ത്യൻ ടീമിൻ്റെ പരിശീലന ചുമതല ഏറ്റെടുക്കുമെന്നാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കാണ്...

‘ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കുക എന്നത് പ്രയാസം’, തുറന്ന് പറഞ്ഞ് മുൻ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് മുൻ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. കടുത്ത സമ്മർദത്തിൽ പിടിച്ചു നിൽക്കാനുള്ള ‘മെൻ ഇൻ ബ്ലൂ’വിൻ്റെ കഴിവ് അസാധ്യമാണ്. മാത്രമല്ല, സ്വന്തം...

‘ഇന്ത്യ ജയിക്കണം’, ലോകകപ്പ് ടീമിൽ എടുത്തില്ലെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി ക്ഷേത്ര ദർശനം നടത്തി ശിഖർ ധവാൻ

ഏകദിന ലോകകപ്പ് മത്സരത്തിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ എടുത്തില്ലെങ്കിലും ഇന്ത്യയുടെ വിജയത്തിനു വേണ്ടി ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് വെറ്ററൻ താരം ശിഖർ ധവാൻ. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ എത്തിയാണ് ധവാന്‍ ഇന്ത്യൻ ടീം ലോകകപ്പ്...

ഏഷ്യൻ ഗെയിംസിൽ ടീം ഇന്ത്യയ്ക്ക് പുതിയ ജേഴ്സി; ബിസിസിഐക്കും ഡ്രീം ഇലവനും പകരം ഐഒഎ ലോഗോ

ഏഷ്യൻ ഗെയിംസിൽ ടീം ഇന്ത്യയ്ക്ക് പുതിയ ജേഴ്സി തയ്യാറാക്കും. 5 പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ടീം ജേഴ്സിയുടെ ഭാഗമായ ബിസിസിഐയുടെ ഔദ്യോഗിക മുദ്രയില്ലാതെയാണ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ജേഴ്സി ഇത്തവണ തയ്യാറാക്കുന്നത്. ബിസിസിഐയുടെ ലോ​ഗോയ്ക്ക്...

ബൈജൂസിന് പകരം ‘ഡ്രീം ഇലവൻ’; പുതിയ സ്പോൺസറെ പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പ്രധാന സ്പോൺസറെ പ്രഖ്യാപിച്ച് ബിസിസിഐ. ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം ഇലവനാണ് ഇനി ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസർ. ഇതുവരെ ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസറായിരുന്ന ബൈജൂസുമായുള്ള കരാർ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പ്രശസ്ത ബ്രാൻഡായ അഡിഡാസ് അവതരിപ്പിച്ചു. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള പുതിയ ജേഴ്സിയുടെ ഫസ്റ്റ് ലുക്ക്‌ പുറത്തുവിട്ടത്. ആഗോള സ്‌പോർട്‌സ്...