‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒക്ടോബറില്‍ ഇന്ത്യ - യുഎഇ വിമാനടിക്കറ്റ് നിരക്ക് ഉയരുമെന്ന് സൂചന. വിജയദശമി, ദീപാവലി ഉത്സവങ്ങോട് അനുബന്ധിച്ച് അവധിയായതിനാല്‍ യാത്രാതിരക്കേറുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്‍കൂട്ടികണ്ട് വിമാനകമ്പനികളും യുഎഇയിലെ ഹോട്ടലുകളും ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.
ഇതിനകം ദുബായിലെ ഹോട്ടലുകളില്‍...
ഏഷ്യാ കപ്പ് ക്രിക്കറ്റ് പടയൊരുക്കത്തിനായി ടീം ഇന്ത്യ ദുബായിലെത്തി. നായകന് രോഹിത് ശര്‍മ്മ, വിരാട് കോലി ഉള്‍പ്പടെ സീനിയര്‍ താരങ്ങളാണ് ആദ്യം എത്തിയത്. കുടുംബത്തേയും ഒപ്പം കൂട്ടിയാണ് കോലി യുഎഇയില്‍ എത്തിയത്. സിംബാവേയിലെ...
സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ അവസാന ഘട്ട ഒരുക്കങ്ങളിൽ രാജ്യം. ആഘോഷങ്ങൾക്ക് പ്രധാന വേദിയാകുന്ന ചെങ്കോട്ട ത്രിവർണ്ണ പതാകകൾ കൊണ്ട് അലങ്കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുന്നത് ചെങ്കോട്ടയിലായതിനാൽ കനത്ത സുരക്ഷയും ഏർപ്പെടുത്തി.
75 ആമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാഷ്ട്രപതി...
ഉത്തർപ്രദേശ് മലിഹാബാദിലെ ഒരു ചെറുപട്ടണത്തിൽ 300 തരം മാമ്പഴം വിളയുന്ന ഒരു മാവിന് തോട്ടമുണ്ട്. അതിരാവിലെ സൂര്യനുദിക്കും മുൻപ് എത്തിയാൽ വൃദ്ധനായ ഒരു തോട്ടക്കാരനെയും കാണാം. അദ്ദേഹം ഓരോ മാവിന്റെയും അടുത്തെത്തി അവയെ...
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം ശ്കതമാക്കി ഇന്ത്യയും യുകെയും. പഠനാവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കും കരുത്തുപകരുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അക്കാദമിക് യോഗ്യതകൾ പരസ്പരം അംഗീകരിക്കുന്നതും ഇരുരാജ്യങ്ങളിലും വിദ്യാര്‍ത്ഥികൾക്ക് കൂടുതല്‍ പഠനാവസരങ്ങൾ...