‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമിയില്‍ ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റു. സ്കോര്‍ - ഇന്ത്യ 20 ഓവറില്‍ ആറിന് 168, ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 170....
തൊഴിലാളികളുടെ അനധികൃത റിക്രൂട്മെൻ്റ് തടയാനും തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയായി. സന്ദർശക വിസക്കാരെ വച്ച് അനധികൃതമായി തൊഴിലെടുപ്പിക്കുക, ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുക എന്നീ കാര്യങ്ങൾ തടയുന്നതിന് ഇരു...
ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയുമായ സഹകരണം ശക്തമാക്കാനുളള നീക്കവുമായി സൗദി. ധാരണാ പത്രത്തിന്‍റെ കരട് ഇന്ത്യയുമായി ചര്‍ച്ചചെയ്യാനും തുടര്‍നടപടികൾ സ്വീകരിക്കാനും സൗദി മന്ത്രിസഭായോഗത്തിന്റെ തീരുമാനം . ഇതിനായി സൗദി ഊര്‍ജ മന്ത്രി അബ്ദുൽ അസീസ്...
റംസാന്‍ കാലത്ത് യുഎഇ നടപ്പാക്കിയ വണ്‍ ബില്യണ്‍ മീല്‍സ് ഭക്ഷ്യപദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികൾ. 15,37,500 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തതെന്നും തുടര്‍ച്ചയായി ഭക്ഷണമെത്തിച്ച നഗരങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ...
രാജ്യത്ത് 5 ജി സേവനങ്ങൾ ഇന്ന് മുതൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് തെരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി സേവനം അവതരിപ്പിക്കുന്നത്. ഡൽഹിയിലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022ൻ്റെ ആറാം പതിപ്പിലാണ്...
ഇന്ത്യ - യുഎഇ വിമാന നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇരുരാജ്യങ്ങൾക്കും ഇടയിലെ വിമാനസര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.
ദുബായിലെ...