‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് പോകാൻ കേന്ദ്ര കായികമന്ത്രാലയം അനുമതി നൽകി. ബജ്‌രംഗ് പുനിയയ്ക്കും സാക്ഷി മാലിക്കിനും വിദേശത്തേക്ക് പോകാം. താരങ്ങളുടെ അപേക്ഷ കായിക മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കിർഗിസ്ഥാനിലും ഹംഗറിയിലുമായാണ് പരിശീലനം നടക്കുക....
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിക്ഷേപണ തീയതി ഐഎസ്ആർഒ പ്രഖ്യാപിച്ചു. ജൂലൈ 13ന് ഉച്ചയ്ക്ക് 2.30നാണ് വിക്ഷേപണം നടക്കുക. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം3)...
ഈജിപ്തിന്‍റെ പരമോന്നത ബഹുമതിയായ 'ഓഡർ ഓഫ് ദ നൈൽ' ഏറ്റുവാങ്ങി നരേന്ദ്രമോദി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയിൽ നിന്നാണ് ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങിയത്. മോദിയുടെ ഈജിപ്ത് സന്ദർശനവേളയിലായിരുന്നു...
ഫൈറ്റർ ജെറ്റ് എൻജിനുകൾ ഇന്ത്യയിൽ നിർമിക്കാൻ കരാറൊപ്പിട്ട് യുഎസ് ഭീമൻ ജനറൽ ഇലക്ട്രിക് എയ്റോസ്‌പേസ് (ജിഇ). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് പുതിയ നീക്കം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്...
ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഗോവയില്‍ നടന്ന നാലാമത് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗത്തില്‍ ഒമാന്‍ സംഘം പങ്കെടുത്തു. പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയുടെ നേതൃത്വത്തിലുള്ള...
2023-ലെ ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേഷണാവകാശം ജിയോ സിനിമയ്ക്ക്. ഇംഗ്ലീഷ്, ഹിന്ദി, ഭോജ്പുരി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ജിയോ സിനിമ തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം നടത്തുക....