‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
Nigeriaനൈജീരിയ സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 17 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം നൈജീരിയയിൽ എത്തിയത്.
'ഞങ്ങളുടെ ഉഭയകക്ഷി ചർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള...
മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ സംഖ്യം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ വാണ്ടറേഴ്സിനെ വണ്ടറടിപ്പിച്ചു.
രണ്ടുമത്സരങ്ങളിൽ...
ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു.
2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ്...
2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) കത്തയച്ചു. 2036-ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന്...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആവേശകരമായ നാല് മത്സരങ്ങളുടെ പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിൽ എത്തി. സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടി20 ടീമാണ് ദക്ഷിണാഫ്രിക്കയിൽ എത്തിയത്. നാല് മത്സരങ്ങളുടെ പരമ്പര നവംബർ 8 ന് ആരംഭിക്കും.
ടീമിൽ മലയാളി താരം...
ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 263ന് അവസാനിച്ചു. ഇന്ത്യയ്ക്ക് വെറും 28 റണ്‍സാണ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായത്. ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 235 റൺസ് ...