‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: index

spot_imgspot_img

ആര്‍ടണ്‍ ക്യാപിറ്റൽ സൂചികയിൽ യുഎഇ പാസ്പോർട്ട് ഒന്നാമത്

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേതെന്ന് റിപ്പോർട്ടുകൾ. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചികയാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. വീസ ഇല്ലാതെ 180 വിദേശനഗരങ്ങളിലേക്ക് പറക്കാന്‍ യുഎഇ...

ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി അബുദാബി റിയല്‍ എസ്റ്റേറ്റ് സെൻ്റർ

ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി അബുദാബി. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററായ അബൂദബി റിയല്‍ എസ്റ്റേറ്റ് സെൻ്ററാണ് വാടകക്കാര്‍ക്കും ഭൂവുടമകള്‍ക്കും സേവനം നല്‍കുന്ന പ്ലാറ്റ്ഫോം പുറത്തിറക്കിയത്. വിപണി സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് വിപണിയുടെ...

ജപ്പാൻ, സിംഗപ്പൂർ, ഖത്തർ എയർവേയ്സുകൾ മുൻനിരയിൽ

മികച്ച ഇൻ്റർനാഷനൽ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ് മൂന്നാം സ്ഥാനത്ത്. യുഎസ് ആസ്ഥാനമായുള്ള ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗൺസിൻ്റെ 2023 എയർലൈൻ പട്ടികയിലാണ് ഖത്തർ എയർവേസ് മുന്നിലെത്തിയത്. പുറത്തുവിട്ടത്. പട്ടികയിൽ ജപ്പാൻ എയർവേസ് ഒന്നാം...

ഇന്ന് ലോകാരോഗ്യ ദിനം; ആഗോള ആരോഗ്യ സൂചികയിൽ യുഎഇ മുൻ നിരയിൽ

ലോക ജനതയുടെ ആരോഗ്യ സംരക്ഷണം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് ഈ വർഷത്തെ ലോകാരോഗ്യദിനം കടന്നുവരുന്നത്.ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആഘോഷിക്കുന്നത്.'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്ന സന്ദേശം അടിസ്ഥാനമാക്കിയാണ്...

ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സിൽ യുഎഇയ്ക്ക് നേട്ടം

ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സ് റിപ്പോർട്ടിൽ നേട്ടം സ്വന്തമാക്കി യുഎഇ. ആദ്യ പത്തിൽ ഇദാദ്യയമായി യുഎഇ ഇടം നേടി. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, ബഹിരാകാശ, രാഷ്ട്രീയ, സാംസ്കാരിക, നയതന്ത്ര രംഗങ്ങളിലെ മികവാണ് യുഎഇയ്ക്ക്...

അബുദാബിയെ പിന്തളളി ഫുജൈറ; സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത്

ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളെക്കുറിച്ച് സ്ഥിരമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന നംബിയോയുടെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ യുഎഇയിലെ ഫുജൈറ ഒന്നാമതെത്തി.466 അന്താരാഷ്‌ട്ര നഗരങ്ങളെ പിന്നിലാക്കിയാക്കി ഫുജൈറയുടെ നേട്ടം. ഒന്നാമതെത്തിയ ഫുജൈറയ്ക്ക് 93 ശതമാനത്തിലധികം സ്‌കോർ...