‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ നടന്നുവരുന്ന വിസ പൊതുമാപ്പ് ആനുകൂല്യത്തിന് സമയപരിധി നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഒക്ടോബർ 31ന് ശേഷം നിയമലംഘകരെ നോ...
ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്കായി പുതിയ കോൾ സെന്റർ. 7 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംവദിക്കാൻ പുതിയ കോൾ സെന്റർ വഴി സാധിക്കുമെന്ന് ദുബായിലെ ജനറൽ ഡയറക്റേറ്റ്...
വിദ്യാർത്ഥികൾക്കുള്ള വിസ നയത്തില്‍ വലിയ മാറ്റത്തിനൊരുങ്ങി യുകെ. സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തുന്നവർക്ക് ഡിപെൻഡന്റ് വിസ നിര്‍ത്തലാക്കും. ഇതോടൊപ്പം പോസ്റ്റ് സ്റ്റഡി വിസയും നിര്‍ത്തലാക്കിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകും....
കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകളുമായി ദുബായ് വിമാനത്താവളം. എയർപോർട്ട് ടെർമിനൽ മൂന്നിലാണ് പദ്ധതി നടപ്പാക്കിയത്.കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ച പവലിയനുകളിലൂടെ സേവനങ്ങൾ ലഭ്യമാകും.
നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കാണ് ഇവിടെ...
യുഎഇയിൽ എമിറേറ്റ്സ് ഐഡിയും എല്ലാത്തരം വിസകളും നൽകുന്നതിനുള്ള ഫീസ് വർധിച്ചതായി ട്രാവൽ ആൻഡ് ടൈപ്പിംഗ് സെന്റർ ഏജന്റുമാർ. എല്ലാ െഎസിപി സേവനങ്ങൾക്കും നിരക്കുവര്‍ദ്ധന ബാധകമാണെന്നും ഏജന്‍സികൾ പറയുന്നു. അബുദാബി ഷാര്‍ജ എമിറേറ്റുകളില്‍ പുതിയ...