‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. പുതിയ അണക്കെട്ട് നിർമിക്കാനുള്ള പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര...
പെറ്റമ്മയെ തിരിഞ്ഞുനോക്കാത്ത മക്കൾ ഇന്നും പലയിടത്തുമുണ്ട്. അതിനാൽ തന്നെ വൃദ്ധസദനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂടിവരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തെ നോവിച്ച ഒരു ഉപേക്ഷിക്കലിന്റെ വാർത്തയായിരുന്നു ഇടുക്കിയിലെ കുമളിയിൽ മക്കൾ അമ്മയെ ഉപേക്ഷിച്ച വാർത്ത....
ഇടുക്കിയിലെ വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛന് കുത്തേറ്റു. പ്രതിയുടെ ബന്ധുവാണ് കുത്തിയത്. കുട്ടിയുടെ അച്ഛന്റെ കാലിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. പ്രോസിക്യുഷന് പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന്...
സീറോ മലബാർ സഭ ഇടുക്കി രൂപതയുടെ കീഴിലുള്ള കത്തോലിക്കാ വൈദികൻ ബിജെപിയിൽ ചേർന്നു. ഫാ. കുര്യാക്കോസ് മറ്റം ആണ് ബിജെപിയുടെ പ്രാഥമിക അംഗത്വം പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് കെഎസ് അജിയിൽ നിന്ന്...
ഇടുക്കിയിലെ ഇരട്ടയാറില്‍ പള്ളിയിലെ കുര്‍ബാനയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ വന്‍ ജനാവലിയാണ് ആൻ മരിയയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. മന്ത്രി റോഷി...
ശാന്തൻപാറ –ചിന്നക്കനാൽ മേഖലയിലെ ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാൻ കെണിഒരുക്കി. ഞായറാഴ്ച പുലർച്ചെ നാലിന് ദ്രുതപ്രതികരണ സേനാ തലവൻ ഡോ : അരുൺ സക്കറിയായുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്ക്...