‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഐസിസിയുടെ താക്കീത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതോടെയാണ് താരത്തിന് താക്കീത് നൽകിയത്. താക്കീതിന് പുറമേ ഒരു ഡീമെറിറ്റ് പോയിന്റും ഐസിസി ബുമ്രയ്ക്ക് വിധിച്ചു.
ബോളിങ്ങിനിടെ ഇംഗ്ലിഷ്...
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. നിലവിൽ ഐസിസി അംഗങ്ങൾ പാലിക്കേണ്ട ചട്ടങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ലംഘിക്കുന്നില്ലെന്നും ബോർഡിനെ സസ്പെൻഡ് ചെയ്തതിന് ശേഷമുള്ള...
2023ലെ ഐസിസി മികച്ച രാജ്യാന്തര ട്വന്റി20 താരമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് താരത്തെ തേടി പുരസ്കാര നേട്ടമെത്തുന്നത്. 2023ൽ 17 ഇന്നിങ്സിൽ നിന്നായി 48.86 ശരാശരിയിൽ...
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിയമിക്കുന്ന ആദ്യ നിഷ്പക്ഷ വനിതാ അംപയറായി സു റെഡ്ഫേൺ. വനിതാ ക്രിക്കറ്റ് പരമ്പരകളുടെ സുതാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ മത്സരങ്ങളിലും ഒരു നിഷ്പക്ഷ അംപയറുടെ സേവനം ഉറപ്പാക്കാൻ...
ക്രിക്കറ്റിലെ സ്റ്റോപ്പ് ക്ലോക്ക് നിയമത്തിന് പിന്നാലെ ഡിസിഷൻ റിവ്യു സിസ്റ്റം (ഡിആർഎസ്) നിയമത്തിലും നിർണായക മാറ്റവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇതനുസരിച്ച് സ്റ്റംപിങ്ങിന് വേണ്ടിയുള്ള തേഡ് അംപയർ പരിശോധനയിൽ ഇനി വിക്കറ്റ്...
ക്രിക്കറ്റിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ബൗളിങ് ടീമിന് രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി കുറയ്ക്കുന്ന സ്റ്റോപ്പ് ക്ലോക്ക് നിയമമാണ് ഇന്ന് പരീക്ഷിക്കുന്നത്. ബാർബഡോസിൽ നടക്കുന്ന...