‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അതിവേഗ സെഞ്ച്വറി കുറിച്ച് റെക്കോർഡ് നേട്ടവുമായി ഗ്ലെൻ മാക്സ്വെൽ. ഈ ലോകകപ്പിൽ തന്നെ ഐഡൻ മക്രം നേടിയ 49 പന്തിലെ സെഞ്ച്വറിയുടെ റെക്കോർഡാണ് മാക്സ്വെൽ മറികടന്നത്. 44 പന്തിൽ...
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഇന്നത്തെ മത്സരത്തിന് ബ്രേക്ക്. ഗ്രൗണ്ടിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മത്സരം താത്കാലികമായി നിർത്തിവച്ചു. ഇന്ത്യ 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 100 റൺസെടുത്ത്...
ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തത്തോടെ ശക്തമായ പോരാട്ടം ആരംഭിച്ചു. രണ്ട് പ്രധാന മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങിയത്. പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാർ യാദവും അത്ര ഫോമിലല്ലാത്ത...
ലോകകപ്പിൽ വിജയ തേരോട്ടം തുടർന്ന് ഇന്ത്യ. ലോകകപ്പിലെ നാലാം മത്സരത്തിൽ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയത്. ബംഗ്ലദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം 41.3 ഓവറിൽ...
ഏകദിന ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് ജയം. മിച്ചൽ മാർഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും അർധ സെഞ്ചുറികളായിരുന്നു ഓസീസിന്റെ വിജയത്തിന് തുണയായത്. 35.2 ഓവറിൽ വിജയലക്ഷ്യമായ 210 റൺസ് ഓസീസ് പട അടിച്ചെടുത്തു....
ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. 69 റൺസിനാണ് കരുത്തരായ ഇംഗ്ലണ്ടിനെ അഫ്ഗാൻ പരാജയപ്പെടുത്തിയത്. ഇതോടെ, മൂന്ന് കളികളിൽ ഒരു വിജയവുമായി അഫ്ഗാൻ സെമി ഫൈനലിലേക്കുള്ള പ്രതീക്ഷ ഉയർത്തി. മൂന്ന്...