‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനോടും തോറ്റ ശ്രീലങ്ക സെമി കാണാതെ പുറത്തായി. മൂന്നു വിക്കറ്റിനാണ് ശ്രീലങ്ക ബംഗ്ലാദേശിനോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന്...
രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ താരം വെറ്ററൻ ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന ലോകകപ്പ് മത്സരത്തിലാണ് ഹെൽമെറ്റ് പ്രശ്നം കാരണം മാത്യൂസ് ടൈം ഔട്ടായത്. ശ്രീലങ്കൻ...
ലോകകപ്പിൽ തുടർച്ചയായ ഏഴാം തവണയും വിജയിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രം കുറിച്ചു. സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക് ഇരട്ടി മധുരമായാണ് ഇന്ത്യ വിജയം ചൂടിയത്. അദ്ദേഹത്തിന്റെ സെഞ്ചുറി...
മഴ തടസ്സമായെത്തിയ മത്സരത്തിൽ മഴനിയമപ്രകാരം ന്യൂസിലാൻഡിനെതിരെ പാകിസ്താന് 21 റൺസ് വിജയം. ന്യൂസിലാൻഡ് ഉയർത്തിയ കൂറ്റൻ സ്കോറിന് പാകിസ്താൻ മറുപടി നൽകുന്നതിനിടെയാണ് രസംകൊല്ലിയായി മഴ എത്തിയത്. ആദ്യം 41 ഓവറിൽ 342 റൺസായി...
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നെതർലാൻഡ്സിനെതിരെ അഫ്ഗാനിസ്താന് ഏഴു വിക്കറ്റ് ജയം. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ...
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തില്‍ തകർന്നടിഞ്ഞ് ശ്രീലങ്ക.55 റൺസ് മാത്രം നേടിയാണ് ശ്രീലങ്ക ദയനീയമായ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 358ന്റെ കൂറ്റന്‍ ലക്ഷ്യസ്ഥാനം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 14 റണ്‍സ്...