‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ശബ്ദത്തിന് ഉടമയാണ് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. സിനിമയ്ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലും നിലപാട് വ്യക്തമാക്കുന്ന താരം ഇപ്പോൾ തന്റെ ജീവിതത്തിലെ ദു:ഖകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരുപാട് ആധ്വാനിച്ച്...
സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദു റഹീമിന് തണലൊരുക്കാൻ ലുലു ഗ്രൂപ്പ്. റഹീമിന് വീടൊരുക്കി നൽകുമെന്നാണ് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിക്ക് വേണ്ടി റിയാദ് ലുലു...
ജീവനും കയ്യിൽ പിടിച്ചാണ് മലപ്പുറത്ത് ഒരു കുടുംബം വീടിനുള്ളിൽ അന്തിയുറങ്ങുന്നത്. വീടിന് മുകളിലേയ്ക്ക് മറിഞ്ഞ ലോറി നീക്കം ചെയ്യാത്തതിനേത്തുടർന്ന് എപ്പോൾ വേണമെങ്കിലും വീട് തരിപ്പണമാകുമെന്നതാണ് അവസ്ഥ. ഇതോടെ രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ പോലും...
പുതുച്ചേരിയിൽ ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരിക്കെ മൂന്ന് നില വീട് തകർന്നുവീണു. പുതുച്ചേരി ഓട്ടുപട്ടിയിലെ അംബേദ്‌കർ നഗറിൽ പുതുതായി നിർമ്മിച്ച മൂന്ന് നില വീടാണ് തകർന്നത്. കെട്ടിടത്തിന് പിന്നിലെ ഓടയുടെ നവീകരണവുമായി ബന്ധപ്പെട്ട് ജെസിബി...
യുഎഇയിലെ മതസഹിഷ്ണുതയുടെയും സൗഹാർദ്ദത്തിന്റെയും പ്രതീകമായ അബ്രഹാമിക് ഫാമിലി ഹൗസ് കൂടുതൽ ആരാധകരെ ആകർഷിക്കുന്നു. മസ്ജിദ്, പള്ളി, സിനഗോഗ് എന്നിവയ്ക്ക് നേതൃത്വം നൽകുന്ന വിശ്വാസ വിഭാഗങ്ങളുടെ നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇയിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്ന...
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നും പ്രധാനമന്ത്രിയല്ലെന്നും രാഹുൽ ഗാന്ധി. പാർലമെന്റ് മന്ദിരം രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും അതിനാൽ രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റ്...