‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: hospital

spot_imgspot_img

അബ്ദുൾ നാസർ മഅ്ദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅ്ദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച്...

കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നത് വിലക്കി കേന്ദ്രം

ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർക്ക് സാധിക്കില്ല. 24 അംഗങ്ങളുള്ള വിദ​ഗ്ധസംഘമാണ് മാർഗനിർദ്ദേശത്തിന്...

ക്രിസ്തുമസിന്റെ പിറ്റേന്ന് ആശുപത്രിയിൽ അഡ്മിറ്റായി രഞ്ജിനി ഹരിദാസ്

അവതാരിക എന്ന നിലയിലും നടിയെന്ന നിലയിലും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ജനങ്ങൾക്കിടയിൽ വളരെ സ്വീകാര്യതയുമുണ്ട്. ഇപ്പോൾ താൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്ത ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം....

ഇനി അവൾക്കൊപ്പം..

2022 ജനുവരി 27. സമയം രാത്രി12.10. തുരുമ്പിച്ച പൈപ്പ് തുറന്നാൽ അസ്സഹനീയമായ ശബ്ദത്തോട് കൂടി വരുന്ന വാഷ് ബേസിനിലെ വെള്ളം.. പറന്നു നടക്കുന്ന ഞങ്ങളെ ഫാൻ ഇട്ട് ഓടിക്കാൻ നോക്കണ്ട എന്ന് അമർത്തി...

ഏഴ് വയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്തു

ഏഴ് വയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്ത് ആശുപത്രി അധികൃതർ. രക്തസ്രാവത്തോടുകൂടിയ ചുമയെ തുടർന്നാണ് അപകടകരമായ അവസ്ഥയിൽ ഡൽഹി എയിംസിൽ ഏഴ് വയസുള്ള കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ...

ശ്വാസതടസം നേരിട്ട പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ നിന്ന് കൊമ്പൻചെല്ലി വണ്ടിനെ പുറത്തെടുത്തു

ശ്വാസതടസം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ നിന്ന് കൊമ്പൻചെല്ലി വണ്ടിനെ പുറത്തെടുത്തു. കണ്ണൂർ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ വെച്ചാണ് ചികിത്സക്കായി കൊണ്ടുവന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ നിന്ന് കൊമ്പൻചെല്ലി...