‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: hospital

spot_imgspot_img

ഗായിക പി. സുശീല ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്

പിന്നണി ഗായിക പി. സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെത്തുടർന്നാണ് ​സുശീലയെ ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാരംഭ ചികിത്സകൾക്ക് ശേഷം ​ഗായികയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 86-കാരിയായ പി...

‘വയനാട്ടിൽ ഇനിയെങ്കിലും ഒരു നല്ല ആശുപത്രി വരണം’; ആവശ്യവുമായി ബേസിൽ ജോസഫ്

വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലും തുടർന്നുണ്ടായ വിപത്തുകളും കേരളീയർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ വയനാട്ടിൽ നല്ലൊരു ആശുപത്രി നിർമ്മിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൂടിയായ സംവിധായകനും നടനുമായ...

അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ഷാർജയിൽ രോ​ഗിയുടെ വയറിൽ നിന്ന് 16 കിലോ തൂക്കമുള്ള ട്യൂമർ പുറത്തെടുത്തു

അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 16 കിലോഗ്രാം തൂക്കമുള്ള ട്യൂമർ പുറത്തെടുത്തു. ഷാർജയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് രോ​ഗിയുടെ വയറിൽ നിന്ന് വലിയ മുഴ പുറത്തെടുത്തത്. നാല് നവജാത ശിശുക്കളുടെ ഭാരത്തിന്...

ദുബായിൽ മലയാളി മരിച്ചിട്ട് 13 ദിവസം; ബില്ലടയ്ക്കാത്തതിനാൽ മൃതദേഹം വിട്ടുനൽകാതെ ആശുപത്രി അധികൃതർ, കണ്ണീരോടെ കാത്തിരുന്ന് കുടുംബം

ഒരുപാട് സ്വപ്നങ്ങളുമായി ദുബായിലെത്തിയതാണ്. അപ്രതീക്ഷിതമായി രോഗബാധിതനായതിനേത്തുടർന്ന് മരണത്തിന് കീഴടങ്ങി. എന്നാൽ ഇപ്പോൾ ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകാൻ തയ്യാറാകുന്നില്ല. എന്തുചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം കണ്ണീരോടെ നാട്ടിൽ കാത്തിരിക്കുകയാണ്. ​ഗുരുവായൂർ സ്വദേശിയായ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു. നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീണ താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് താരം....

മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കഴിഞ്ഞ അഞ്ച് ദിവസമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുന്ന മഅ്ദനിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ ഇപ്പോഴും അദ്ദേഹം...