‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: hospital

spot_imgspot_img

എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യക്കാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ച് തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു. പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പുറത്തിറക്കിയേക്കും. ശ്വാസതടസത്തെ തുടർന്ന്...

എം.ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

സാഹിത്യകാരൻ എം.ടി വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ അദ്ദേഹം. ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വസന,...

നടന്‍ രജനികാന്ത് ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയേത്തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന എലക്ടീവ് പ്രൊസീജിയറിന് അദ്ദേഹത്തെ...

പരുക്കേറ്റ സൈനികരെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി

യുഎഇയിൽ കർത്തവ്യനിർവഹണത്തിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ സൈനികരെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സായിദ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

പ്രാർത്ഥനയോടെ സിനിമാലോകം; കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ

മലയാളികളുടെ പ്രിയപ്പെട്ട താരം കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കവിയൂർ പൊന്നമ്മയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്രപരിചരണ...

പനിയും ശ്വാസതടസവും; നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് താരമിപ്പോൾ. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നാണ് സംശയം. ആശുപത്രി അധികൃതരാണ് താരത്തിന്റെ...