‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ. യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ റൊണാൾഡോയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ കണക്കിലെടുത്താണ് യുവേഫ റൊണാൾഡോയെ ആദരിച്ചത്. മൊണോക്കോയിൽ യുവേഫ ചാമ്പ്യൻസ്...
ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച ശേഷം വിരമിച്ച ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പർ ജേഴ്‌സി പിൻവലിക്കുന്നതായാണ്...
നന്മയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ദുബായിൽ ഒരു യുവാവ്. ശക്തമായ കാറ്റിനേത്തുടർന്ന് തൂങ്ങിയാടിയ ട്രാഫിക് ലൈറ്റ് ശരിയാക്കി വലിയ അപകടങ്ങൾ ഒഴിവാക്കി ഹീറോ ആയിരിക്കുകയാണ് ഡെലിവറി ജീവനക്കാരനായ സീഷൻ അഹമ്മദ്. സമൂഹത്തിനായി താൻ ചെയ്ത...
സൂപ്പർ താരം മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റിന്റെ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്‌ട്രേലിയ-ഇന്ത്യ...
ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിന്റെ ജനലിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷപെടുത്തിയ രണ്ടുപേരെ ഷാർജ പോലീസ് ആദരിച്ചു. നേപ്പാൾ സ്വദേശിയായ വാച്മാന്‍ മുഹമ്മദ് റഹ്മത്തുള്ളയെയും സഹായി അദേൽ അബ്ദുൾ ഹഫീസിനേയുമാണ് ഷാർജ പോലീസ് ആദരിച്ചത്. ഷാർജ...
അമ്പത് വര്‍ഷം നീണ്ട സേവനവും കഠിനാധ്വാനവും കണക്കിലെടുത്ത് യുഎഇ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈത്തിയ്ക്ക് ആദരം രാജ്യത്തിന്‍റെ ആദരം. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ്...