‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
69ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാള സിനിമാ താരം ഇന്ദ്രൻസ്. ‘ഹോം’ എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രൻസിനെ തേടി പ്രത്യേക ജൂറി പരാമർശം...
തിരുവനന്തപുരം പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17-കാരൻ തൂങ്ങി മരിച്ചു. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. താമസിച്ചിരുന്ന മുറിയുടെ ജനൽകമ്പിയിൽ തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നു.
മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത...
ഷാർജയിൽ കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ഇന്ത്യൻ യുവാവിൻ്റേയും മറ്റുളളവരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപൊയി. കഴിഞ്ഞ മാസം നടന്ന അത്യാഹിതത്തിൻ്റെ തുടർ നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്.
ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ...
എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് കീഴിൽ നാല് ഭവന സമുച്ചയങ്ങൾ കൂടി കൈമാറി. പുതിയതായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങൾ കൈമാറുന്ന...