‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
2000 ടണ്ണിലധികം സഹായവുമായി യുഎഇയുടെ നാലാമത്തെ സഹായക്കപ്പൽ ചൊവ്വാഴ്ച സിറിയയിലെ ലതാകിയ തുറമുഖത്തെത്തി.ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 2 ൻ്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രസൻ്റാണ് ഏറ്റവും പുതിയ ഷിപ്പ്മെൻ്റ് അയച്ചത്. സിറിയയിലേക്ക് അയച്ച...
ജാതിയും മതവും നോക്കാതെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് ലോകജനശ്രദ്ധ നേടുകയാണ് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അധികാരത്തിലെത്തി ഒരു വർഷത്തിനിടയിൽതന്നെ മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയുള്ള...
പ്രവാസിയായ പിതാവ് ഉപേക്ഷിച്ച മൂന്ന് കുട്ടികൾക്ക് സംരക്ഷണം ഒരുക്കി ദുബായ് പൊലീസ്. പത്ത് വയസ്സിന് താഴെയുളള മൂന്ന് കുട്ടികളെ മാതാവിനൊപ്പം ഉപേക്ഷിച്ച് പിതാവ് രാജ്യം വിടുകയായിരുന്നു. കുട്ടികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും ഇയാൾ...
വിമാനത്താവളത്തിലെ തിരക്കിനിടയില്‍ മറ്റുളളവരെ ഒന്നു സഹായിക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ സൂക്ഷിച്ചുവേണമെന്ന് കസ്റ്റംസിന്റെ മുന്നറിയിപ്പ്. മറ്റുളളവരുടെ ബാഗേജുകൾ കൈവശം വയ്ക്കുന്നവര്‍ നിയമപരമായ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബാഗിനുളളില്‍ നിരോധിത വസ്തുക്കളുണ്ടെങ്കില്‍ യാത്രകൾ...